ABOUT US
പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ – പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN 3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക – സാഹിത്യ- ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി ‘ജ്ഞാനഭാഷ’ എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു…
മാസികയുടെ ലക്ഷ്യങ്ങളും സമീപനങ്ങളും
- ശാസ്ത്രഗവേഷണങ്ങള്‍, കേരളീയമായ ജ്ഞാനസമ്പത്ത് ,വൈദേശികമായ മൗലിക ജ്ഞാനങ്ങൾ തുടങ്ങിയവ മലയാളത്തില്‍ ലഭ്യമാക്കുക
- ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ നടന്ന /നടക്കുന്ന ഔപചാരിക ഗവേഷണങ്ങൾ പരിചയപ്പെടുക, വിവരങ്ങൾ ക്രോഡീകരിക്കുക
- കാമ്പസുകളിലെ കലാപ്രവര്‍ത്തനങ്ങളെയും അവിടെ നിന്നും പുറത്തിറങ്ങുന്ന പുസ്തകങ്ങളെയും കാമ്പസ് ചരിത്രത്തെയും രേഖപ്പെടുത്തുക.
- കേരളത്തെ സംബന്ധിച്ച് നടക്കുന്ന ഗൗരവമുള്ള അനൗപചാരിക ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കുക
- കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എഴുത്തുകളെ പ്രസിദ്ധീകരിക്കുക
- അക്കാദമികസാഹിത്യ ചരിത്രത്തിനും വ്യാവസായിക മാധ്യമതാല്പര്യങ്ങള്ക്കും പുറത്തുള്ള എഴുത്തുകളെയും ജ്ഞാന മാതൃകകളെയും കണ്ടെടുക്കുക
- കേരളീയജ്ഞാനചരിത്രത്തിൽ നിന്നും ശ്രദ്ധേയമായവ പുന:പ്രസിദ്ധീകരിക്കുക
- അക്കാദമിക മാസികയായതുകൊണ്ടു സ്വാഭാവികമായും സര്‍വീസ് മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതായിരിക്കും.
- വിവിധ കോളേജിലെ അധ്യാപകര്‍ ഉപദേശക സമിതിയിലും പിയര്‍ റിവ്യൂ കമ്മിറ്റിയിലും ഉണ്ട്
Objectives and approaches of the magazine
- Make scientific researches, Kerala knowledge and foreign fundamental knowledge available in Malayalam.
- Familiarize with and collate information on formal research conducted/ongoing at various campuses in India
- Document the arts on campuses, books published there, and campus history.
- Publish the results of serious informal research on Kerala
- Publish writings by faculty and students at colleges and universities
- Discover writings and epistemic models outside of academic literary history and industrial media interests
- Remarkable reprint from knowledge history of Kerala
- Being an academic magazine, it naturally follows service standards.
- Faculty members from various colleges are on the advisory board and peer review committee
ESTABLISHED
2024 AUGUST
ISSN 3048-9415
FIRST ISSUE
Vol.No. 1 (2024) Issue 1, August 2024
Jnanabhasha
Multidisciplinary Peer Reviewed Online Journal
Language : Malayalam
Subject : Multidisciplinary Subjects
Format : Online
Frequency : Monthly
Chief Editor: Dr. Shooba KS
Editors: Starly GS/Ratheesh S
Vol.No. 1 (2024) Issue 1
August 2024
Total No. of Articles:15
Published: 10-08-2024
Jnanabhasha
Multidisciplinary Peer Reviewed Online Journal
Language : Malayalam
Subject : Multidisciplinary Subjects
Format : Online
Frequency : Monthly
Chief Editor: Dr. Shooba KS
Editors: Starly GS/Ratheesh S
Vol.No. 1 (2024) Issue 1
August 2024
Total No. of Articles:15
Published: 10-08-2024
PUBLISHING INFORMATION
PUBLISHING BODY
STARLY GS.
ADDRESS
- NAVADEEPTHI, PARAYIL, EDAVA PO, THIRUVANANTHAPURAM. PIN : 695311
- +919995097464
- starlynavadeepthi@gmail.com, editor@jnanabhasha.com, jnanabhasha@gmail.com