ശിവൻ തലപ്പുലത്ത്

Published: 10 June 2025 കവിത

സന്ദേശം

നിനക്കറിയാമോ
എന്നെനിക്കറിയില്ല

ഈ കാണുന്ന ശ്രേഷ്ഠ വിചാരങ്ങൾക്കൊക്കെ
ഒരു അരുത് വരും
കരഞ്ഞു കലങ്ങിയ കെട്ടു കാഴ്ചകൾ
നിന്റെ വിശപ്പകറ്റും
കാഴ്ച വറ്റി കലങ്ങി കണ്ണീർപ്പുഴ
നിനക്ക് ദാഹശമനിയാകും
വശം കെട്ട് ആർപ്പുവിളികൾ
വഴി തെറ്റി പോകും
ഇരുട്ട് എപ്പോഴും നിനക്കുനേരെ കുരച്ചു ചാടും
കത്തിച്ചു വച്ച വാക്കുകൾ കരിന്തിരി കത്തി തളർന്നു വീഴും
പ്രതീക്ഷകളുടെ ഗർഭ ഭാരം പേറുന്നവർക്ക്
ഊന്നു വടികളുടെ നിലവിളി
അരോചകമാവും
വാക്കുകൾ പെയിന്റടിച്ചു വില്പനക്ക് വെക്കും
കോടി മണം പൂക്കുന്ന സ്വപ്നങ്ങൾ വില്പനക്ക്
ആളില്ലാതെ പുസ്തകങ്ങളിലെ അക്ഷരങ്ങൾ
വിണ്ടുകീറി നിണ ചാലുകൾ
നിന്നെ നനയിപ്പിക്കും
കുൽസിത കെട്ടു കാഴ്ചകൾ കണ്ടു
ഞാൻ അന്ധനാകും

ശിവൻ തലപ്പുലത്ത്

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x