ആദ്യകാല എഞ്ചുവടി അല്ലെങ്കിൽ പെരുക്കപട്ടികയുടെ മാതൃകയാണിത്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന അറബി അക്കങ്ങളല്ല അവയിലുള്ളത്; പകരം പ്രത്യേക തരത്തിലുള്ള ചിഹ്നങ്ങളാണ് സംഖ്യകളുടെ സൂചനയ്ക്കായി ഉപയോഗിക്കുന്നത്. സമകാലിക ഗുണനപ്പട്ടികയിൽ നിന്നും തീർത്തും വൃത്യസ്തമാണ് പഴയകാലഗുണനപട്ടികകൾ.1 10 100 1000 എന്നിങ്ങനെ സ്ഥാനവിലയ്ക്ക് പ്രാധാന്യംകൊടുത്തുള്ള സമ്പ്രദായമായിരുന്നു അത്. ഗുണനചിഹ്നവും ഈ പട്ടികകൾക്ക് ഉണ്ടായിരുന്നില്ല. ഒന്നു മുതൽ പത്തുവരെയുള്ള സംഖ്യകൾക്കു ശേഷം കാൽ, അര, മുക്കാൽ, അരയ്ക്കാൽ തുടങ്ങി വളരെ ചെറിയ സംഖ്യകളുടെ പട്ടികകൾ പോലും ഈഗുണന പട്ടികയിൽ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നത് കൗതുകകരമായ വസ്തുതയാണ്.
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ 21444 എന്ന നമ്പരിൽ സൂക്ഷിച്ചിട്ടുള്ള പെരുക്കപ്പട്ടികയുടെ മാതൃകയാണിത്. ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യകളുടെ ഗുണിതങ്ങളിലാണ് ഗ്രന്ഥം തുടങ്ങുന്നത്. 1 1 1 എന്നിങ്ങനെ
അതിനു ശേഷം 1 2 2
ഇത്തരത്തിൽ പത്തു വരെയുള്ള സംഖ്യകളുടെ ഗുണിതങ്ങൾ ചേർത്തിട്ടുണ്ട്
കാൽ, അര, മുക്കാൽ, അരയ്ക്കാൽ എന്നിങ്ങനെയുള്ള സംഖ്യകളുടെ ഗുണിതങ്ങളുo ഈ പെരുക്കപ്പട്ടികയുടെ ഭാഗമാണ്.
കേരളത്തിലെ ഗണിത പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മേൽ സൂചിപ്പിച്ച പെരുക്കപ്പട്ടികയുടെ മാതൃക. ഗുണനപ്പട്ടികകൾ സുഗമമായി ഹൃദിസ്ഥമാക്കുക, അതിലൂടെ നിത്യജീവിതവൃവഹാരങ്ങൾ ആയാസരഹിതമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിലൂടെയാകാം ഇത്തരത്തിലുള്ള പെരുക്കപ്പട്ടികകൾ രൂപപ്പെട്ടത്.