ജോയ് തമലം

Published: 10 October 2025 കവിത

ചിലനേരം

ചിലനേരം
ചിലരുടെ ചിരിയിൽ
ചോരക്കൊതി
തിളച്ചുനിറഞ്ഞു.

ചിലനേരം
ചിലരു‌ടെ മിഴിയിൽ
കാപട്യക്കരിങ്കടൽ
‌ഇളകിയമർന്നു.

ചിലനേരം
ചിലരുടെ നാവിൽ
തേനിറ്റും നുണകൾ
പഴുത്തു കൊഴിഞ്ഞു.

ചിലനേരം
ചിലരുടെ കൈയ്യിൽ
കൊടുവാളിൻ
മൂർച്ചയുറഞ്ഞു.

ഇരുപാടും നോക്കി,
അറിയുന്നവരാണവരെല്ലാം.

വെളിപാടുകൾ
വേവും നേരം
​ഗത​കാലം
ഒറ്റും നേരം
നെഞ്ചൊന്ന്
നൊന്തു തണുത്തു.

ചിലനേരം
ചിതയിൽ പോലും‌
ചതിയന്മാർ
‌ഓടിക്കയറും.

ജോയ് തമലം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x