പുണ്യ കേച്ചേരി

Published: 10 Navomber 2025 കവിത

ഉദതി

നീലനിറമാണ്
അവളുടെ ഉടലിന്

കടലിന്റെ ഉള്ളറകളിലിരിക്കുന്ന
നീലിച്ചപെണ്ണ്…

സിന്ദൂരപ്പൊട്ട് ഒലിച്ചിറങ്ങുന്ന
നേരത്ത്,
അവളെ കാമിക്കാൻ
കാത്തിരിക്കുന്ന മനുഷ്യരുണ്ട്

അവളൊരു സ്വപ്നമാണ്
അറ്റം കാണാത്തത്ര
ആഴത്തിലുള്ളയൊരു സ്വപ്നം.

നേർത്ത തലോടലുമായി
തീരത്തോടടുക്കുന്ന തിരമാല
അതിന്റെ അറ്റങ്ങളിൽ എവിടെയോ
ഒരു ഗർഭപാത്രത്തിന്റെയാഴം

ഓരോ ഋതുവിലും അവളോരോ ഭാവമണിയും
പ്രണയവും വിരഹവും
മാറിമാറി കലമ്പുമവളിൽ

പരന്നൊഴുകുന്ന വാർ മുടിയും
കണ്ണിലെ കാന്തികതയും
വടിവൊത്ത മെയ്യിൽ
വശ്യത നിറയ്ക്കുന്നു
ആ വശ്യതയുടെ അറ്റം തേടിയ യാത്രയിൽ
നീലിമ എന്നിലും പടർന്നു
പ്രണയത്തിന്റെ,
സ്നേഹത്തിന്റെ,
നീലയാഴം ഇന്നെന്നിലും…

പുണ്യ കേച്ചേരി

4.3 7 votes
Rating
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Im ghost
Im ghost
15 days ago

Wonderful 🤍

Aswani
Aswani
15 days ago

🤍

Shaji
Shaji
15 days ago

Super

Smitha
Smitha
15 days ago

നന്നായിട്ടുണ്ട്

Saam
Saam
15 days ago

Nice

5
0
Would love your thoughts, please comment.x
()
x