
കെ.കെ. ശിവദാസ്
Published: 10 February 2026 വിവര്‍ത്തനകവിത
എന്റെ ജനങ്ങൾ
അരവിന്ദ മലഗട്ടി
വിവ: കെ.കെ.ശിവദാസ്
അവരാണ് എന്റെ ജനങ്ങൾ
പട്ടിണികൊണ്ട് മരിക്കുന്നവർ – വലിയ കല്ലുചുമക്കുന്നവർ
കഴുത്തിൽ ചവിട്ടേറ്റവർ
ദയക്കു യാചിക്കുന്നവർ- സ്വന്തംകൈകൾ അടിമ കൊടുത്തവർ
അവരാണ് എന്റെ ജനങ്ങൾ
ഉഴുകയും പിന്നെ വിതക്കുകയും ചെയ്യുന്നവർ
വിളവും വിയർപ്പും കൊയ്യുന്നവർ പിന്നെ സൂര്യാതപത്താൽ പൊള്ളുന്നവർ
വെറും കയ്യോടെ മടങ്ങുന്നവർ
നെടുവീർപ്പിട്ടു വെറും വയറോടെ മുഷിഞ്ഞ തുണിളോടെ ഇരിക്കുന്നവർ
അവരാണ് എന്റെ ജനങ്ങൾ
മേൽക്കൂര കേറ്റിയവർ, ഗോപുരങ്ങൾ പണിതവർ
അവയ്ക്കു കീഴെയരയാൻ മാത്രമുള്ളോർ തെരുവുകളിൽ വേട്ടയാടപ്പെടുന്നവർ
ഉറങ്ങാൻ വേണ്ടി കരയും മുമ്പ് ഒച്ചയുണ്ടാക്കാത്തവർ
അവരാണ് എന്റെ ജനങ്ങൾ
അട്ടകളായ ചൂഷകർക്ക് പണo നൽകുന്നവർ
വാ തുറന്നതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ
തീ പിടിച്ച് എരിഞ്ഞു ചാരമാകുന്നവർ
ദൈവത്തിന്റെ പേരിൽ ഭോജനം പണ്ണുന്നവരുടെ ബൂട്ടുതുന്നുന്നവർ, ഷൂസു ശരിയാക്കുന്നവർ
എന്റെ ജനങ്ങൾ
സ്വർണഖനികളിൽ പണിയുന്നു – അവർക്ക് അന്നമൊന്നും കിട്ടുന്നില്ല അവർ തുണി തയ്ക്കുന്നു – അവരുടെ ശരീരങ്ങൾ നഗ്നം
എന്റെ ജനങ്ങൾ
ചെയ്യാൻ അവരോട് പറയുന്നത്
അവർ ചെയ്യുന്നു.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.
