ഇസ്മത്ത് ഹുസൈൻ

Published: 10 july 2026 കഥ

ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 6

പാമ്പിൻ പള്ളി

എന്താണ് പാമ്പിൻ പള്ളിയുടെ ചരിത്രം? വാസ്ക്കോട ഗാമ കേരളത്തിലെ കാപ്പാട് കടപ്പുറത്തിലേക്ക് കപ്പലോടിച്ച് പോയത് ലക്ഷദ്വീപ് കടലിലൂടെയായിരുന്നു. അതിന് ശേഷം പറങ്കികളുടെ യാത്രാ മാർഗം ഈ ദ്വീപുകൾക്കിടയിലൂടെയായി. ക്രൂരന്മാരായ പറങ്കികളുടെ ആക്രമണത്തിന് ഈ ദ്വീപു സമൂഹങ്ങൾ ഇരയായിക്കൊണ്ടിരുന്നു. സുന്ദരികളായ സ്ത്രീകളെ പിടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊന്ന് കടലിലെറിയുക. സ്വർണ്ണങ്ങളും സമ്പാദ്യങ്ങളും കൊള്ളയടിക്കുക എന്നിവ പതിവായിരുന്നു.
അങ്ങനെ ഒരിക്കൽ എ.ഡി. അഞ്ഞൂറുകളിൽ ഒരു സംഘം പറങ്കി പടയാളികൾ അമിനിദ്വീപിൽ അവരുടെ കപ്പലടുപ്പിച്ചു. അമിനിയിൽ പലതരത്തി ലുള്ള അധിക്രമങ്ങളും നടത്തി. അമ്മേനി കച്ചേരി പരിസരത്ത് ഒരു കോട്ട പണിത് ആ ദ്വീപിൻ്റെ ഭരണം പിടിച്ചെടുത്തു.
കണ്ണൂർ അറക്കൽ രാജ വംശം ദ്വീപുകൾ ഭരിക്കുന്ന കാലമായിരുന്നു. അമിനിയിലെ ചിലയാളുകൾ ഓടത്തിൽ കണ്ണൂർ എത്തി വിവരങ്ങൾ ആദി രാജാവിനെ ഭരിപ്പിച്ചു.
രാജാവ് പുറക്കാട് ദേശത്തുള്ള ഒരു യുദ്ധ തന്ത്രജ്ഞനെ അമേനിയിലേക്ക് നിയോഗിച്ചു. അദ്ദേഹം ഒരു പായ കപ്പലിൽ നിത്യോപയോഗ സാധനങ്ങൾ നിറച്ച് അമിനി ദ്വീപിലേക്ക് പുറപ്പെട്ടു. അമിനി എത്താറായപ്പോൾ കപ്പലിലുള്ള കുടിവെള്ള മെല്ലാം കടലിലേക്ക് ഒഴുക്കി കളയാൻ കൽപ്പിച്ചു. എന്നിട്ട് ഒരു അപായ കൊടി കപ്പലിൽ ഉയർത്തിക്കെട്ടാൻ നിർദ്ദേശം കൊടുത്തു.
അപായ കൊടി കണ്ട പറങ്കികൾ തോണിയെടുത്ത് കപ്പലിൻ്റെ അടുത്തേക്ക് വന്നു. കാര്യമന്വേഷിച്ചു. തങ്ങളുടെ കപ്പലിലുള്ള കുടിവെള്ളം തീർന്നിരിക്കുക യാണെന്നും തങ്ങൾക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യം ചെയ്ത് തരണ മെന്നും തന്ത്രശാലി പറങ്കികളോട് ആവശ്യപ്പെട്ടു. പറങ്കികൾ കപ്പൽ പരിശോധിച്ചു. ആയുധങ്ങളല്ല കപ്പലിൽ എന്നും നിത്യോപയോഗ സാധനങ്ങളാണ് കപ്പലിൽ എന്നും മനസിലാക്കിയ പോർച്ചു ഗൽ സംഘം വെള്ളം നിറക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചു. കുറേ നാളായി ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്നത് കൊണ്ട് അവർക്കും നിത്യോപയോഗ സാധനങ്ങൾ വേണമായിരുന്നു.
അവർ ആവശ്യപ്പെട്ടത് പ്രകാരം തന്ത്രശാലി നിത്യേപയോഗ സാധനങ്ങൾ പറങ്കികൾക്ക് കച്ചവടം ചെയ്തു. അങ്ങനെ അവർ തമ്മിൽ സൗഹാർദ്ദത്തിലായി. തന്ത്രശാലിക്കും സംഘത്തിനും അമിനിയിൽ യതേഷ്ടം ഇറങ്ങി സഞ്ചരിക്കാനുള്ള അനുവാതം കിട്ടി. അങ്ങനെ അദ്ദേഹം അമ്മേനിയിലെ അന്നത്തെ ഖാളിയായിരുന്ന അബൂബക്കർ ഖാളിയെ ചെന്ന് കണ്ടു. അറക്കൽ രാജാവ് പറങ്കികളെ നേരിടാൻ പറഞ്ഞയച്ച ആളാണെന്നും തൻ്റെ തന്ത്രമിന്നതാണെ ന്നും അറിയിച്ചു. അങ്ങനെ ഇപ്പോൾ പമ്പിൻ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പറങ്കികൾക്ക് വിശാലമായ ഒരു വിരുന്ന് ഒരുക്കാൻ തീരുമാനമായി. തന്ത്രശാലിയുടെ സൗഹാർദ്ധത്തിലുള്ള പറങ്കികൾ ഒരു മടിയും കൂടാതെ ക്ഷണം സ്വീകരിച്ചു.
എ.ഡി. അഞ്ഞൂറുകളിൽ അന്നൊരു ദിവസം പറങ്കികൾ വലിയ സന്തോശത്തോടെ വിരുന്നിൽ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഭക്ഷണത്തിൽ മാരകമായ വിഷം തന്ത്രശാലി കലർത്തിയിരുന്നു. ഭക്ഷണം കഴിച്ച പറങ്കികൾ അവിടെ മരിച്ച് വീണു. ചിലർ അപകടം മനസിലാക്കി അവിടന്ന് ഓടി രക്ഷപ്പെടുകയും കടമത്ത് ദ്വീപിൽ അപയം പ്രാപിക്കുകയും ചെയ്തു. പിന്നീട് തന്ത്രശാലിയുടെ വിടവാങ്ങലിന് ശേഷം കടമത്ത് ദ്വീപിൽ തമ്പടിച്ച പറങ്കികൾ ആയുധങ്ങളുമായി അമിനി ദ്വീപ് ആക്രമിച്ചു. നിരായുധരായ ദ്വീപുകാർ കല്ലും വടിക്കഷ്ണങ്ങളുമായി അബൂബക്കർ ഖാളിയുടെ നേതൃത്വത്തിൽ പറങ്കികളെ നേരിട്ടു. നൂറ് കണക്കിന് നാട്ടുകാർ ശഹീദായി.കൂട്ടത്തിൽ അബൂബക്കർ ഖാളിയും.
അറക്കൽ രാജാവ് അമിനിയിലേക്ക് അയച്ച തന്ത്രശാലി കാതിൽ കടുക്കനിട്ടയാളായിരുന്നു. അത് കൊണ്ട് തന്നെ ആ തന്ത്രശാലിയെ ദ്വീപുകാർ കാതിൽ നഞ്ചക്കാരൻ എന്നാണ് വിളിച്ചത്. എന്ത് വിഷമാണ് പറങ്കികൾക്ക് കൊടുത്തതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം തയ്യാറാക്കിയ വിഷത്തിൻ്റെ രഹസ്യം പുറത്തറിയാതിരിക്കാൻ പാമ്പിൻ വിഷം എന്ന് ഉത്തരം നൽകി. ആ ഉത്തരത്തിൽ സംതൃപ്തരായ ദ്വീപുകാർ ആ സംഭവത്തിൻ്റെ ഓർമ്മക്കായി പണിത പള്ളിയെ പാമ്പിൻ പള്ളി എന്ന് വിളിച്ചു. ആ പള്ളി പണിതവർ നൽകിയ പേരായ മൗലാപ്പള്ളി എന്നത് പലരും മറന്ന് പോയി. അബൂബക്കർ ഖാളിയുടെ ഖബറിടം അമിനി ജുമുഅത്ത് പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഖുർആൻ എഴുത്ത്

കിൽത്താൻ ദ്വീപിൽ ഒരേ കാലത്ത് അഹ്മദ് എന്ന് പേരായ നാല് സൂഫികൾ ജീവിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു കവിയും ഗ്രന്ഥകാരനും മീർവനി ഥരീഖ ത്തിൻ്റെ ഖലീഫയുമായിരുന്ന ബലിയ ഇല്ലം ശൈഖ് അഹ്മദ് മുസ്ലിയാർ എന്ന പള്ളിക്കോയാ. മഹാൻ്റെ കൈയക്ഷരം അതിമനോഹരമാ യിരുന്നു. കിത്താബു കളും ഖുർആനും എഴുതി ബൈൻ്റ് ചെയ്യുന്നതുമൊക്കെ പള്ളിക്കോ യക്ക് ഏറേ ഇഷ്ടമായിരുന്നു. അദ്ദേഹം എഴുതി തയ്യാറാക്കിയ ഒരു ഖുർആൻ ദ്വീപുകളിൽ ഏറേ പ്രശസ്തമായിരുന്നു. ബലിയ ഇല്ലത്തിലെ വലിയ മുസ്ഹഫ് എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. അച്ചടിച്ച പോലെ കറുപ്പും ചുമപ്പും ഇടകലർത്തി എഴുതിയ ആ ഖുർആൻ പതിപ്പ് ദ്വീപുകളിൽ ഏറേ ഖ്യാതി കേട്ടിരുന്നു. ഇപ്പോൾ ആ പതിപ്പ് അമിനിയിലെ പാട്ടകൽ തറവാട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മഹാൻ്റെ കഴിവ് അറിഞ്ഞ അറക്കൽ രാജാവ് പള്ളിക്കോയാനോട് കൊട്ടാരത്തിലേക്ക് ഒരു ഖുർആൻ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പള്ളിക്ക്വൊ അറക്കൽ കൊട്ടാരത്തിൽ താമസിച്ചു ഖുർക്കുൻ എഴുത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും മുസ്ഹഫിൻ്റെ പണി പൂർത്തി യാവാത്തത് കണ്ട് രാജാവിന് ദേശ്യം പിടിച്ചു. രാജാവ് പള്ളിക്കോയാനെ വിളിപ്പിച്ച് വൈകുന്നതെന്താണ് പെട്ടെന്ന് തീർക്കണ മെന്ന് അറിയിച്ചു.
“താൻ മഷി തയ്യാറാക്കുകയാണെന്നും ഉടനെ എഴുതി തുടങ്ങുമെന്നും അറിയിച്ചു.
‘“അത് പോരാ പെട്ടെന്ന് തീർക്കണമെന്ന് കൽപ്പിച്ചു. ദേശ്യത്തിൽ രാജാവിൻ്റെ കൈ തട്ടി മഷി താഴെ മറിഞ്ഞു. പള്ളിക്കോയ മഷി തൂത്ത് വെടിപ്പാക്കി പോയി.
ഖുർആൻ എഴുതി തയ്യാറാക്കി ഉടനെ പള്ളിക്കോയ രാജാവിനെ ഏൽപ്പിച്ചു. ഇശാ നമസ്ക്കാരം കഴിഞ്ഞ സമയമായിരുന്നു അത്. അവിടെ നിലത്ത് ഒരു പ്രകാശം കണ്ട് രാജാവ് അതെന്താണെന്ന് അന്വേഷിച്ചു.
‘“ ഞാൻ ഇരുട്ടിലും ഓതാൻ പറ്റുന്ന വിതത്തിലുള്ള ഒരു ഖുർആൻ എഴുതി തയ്യാറാക്കാനായിരുന്നു ശ്രമിച്ചത്. അങ്ങ നെയുള്ള മഷി തയ്യാറാക്കുമ്പോളാണ് രാജാവിൻ്റെ കൈതട്ടി മഷി മറിയുന്നതും പെട്ടെന്ന് പണി തീർക്കാൻ കൽപ്പിക്കുന്ന തും. അതു നടന്നില്ല.
രാജാവ് പള്ളി ക്വൊ എഴുതിയ ഖുർആൻ വാങ്ങി ആദരവോടെ മഹാനെ വണങ്ങി.

ഇസ്മത്ത് ഹുസൈൻ

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x