ഐറിസ്

Published: 10 August 2026 വിവര്‍ത്തനകവിത

ജറുസലേം

നിസാർ തൗഫീഖ് ഖബ്ബാനി  

വിവ: ഐറിസ്

എന്റെ കണ്ണീര് വറ്റുവോളം ഞാൻ കരഞ്ഞു

മെഴുകുതിരി കൺചിമ്മിയണയുവോളം

ഞാൻ പ്രാർത്ഥിച്ചു

നിലം വിണ്ടുകീറുവോളം ഞാൻ മുട്ടിന്മേൽ നിന്നു

മുഹമ്മദിനെയും ക്രിസ്തുവിനെയും കുറിച്ച്

ഞാൻ ആരാഞ്ഞു

ഓ ജറുസലേം , പ്രവാചകരുടെ പരിമളമേ

മണ്ണിനും വിണ്ണിനുമിടയിലായുള്ള ചെറുപാതയേ

ഓ ജറുസലേം ,നിയമങ്ങളുടെ ഗോപുരമേ

വിരലുകൾ കത്തിക്കരിഞ്ഞ

മിഴികൾ താഴ്ത്തപ്പെട്ട സുന്ദരനായ പൈതലേ

പ്രവാചകന്റെ വഴികളിൽ തണൽ പാകിയ മരുപ്പച്ച നീ

നിന്റെ തെരുവുകൾ വിഷാദം

നിന്റെ മീനാരങ്ങൾ വിലാപങ്ങളും

നീ കറുത്ത ഉടയാടയണിഞ്ഞ്

പിറവിത്തിരുനാളിൽ

ശനിയാഴ്ച പുലരവേ  മണികൾ മുഴക്കിയോ ?

ക്രിസ്‍മസ് തലേന്ന്  നീയാണോ കുഞ്ഞുങ്ങൾക്ക് കളിക്കോപ്പുകൾ കൊണ്ടുവന്നതും ?

ഓ ജറുസലേം , നോവുകളുടെ നഗരമേ

കലാപങ്ങൾ ഒടുക്കാനെത്തുവോരുടെ

കൺകളിൽ അലയുന്ന

വലിയ കണ്ണുനീർത്തുള്ളി നീ

അതോ , നീ മതങ്ങളുടെ വെൺമുത്ത് ?

നിന്റെ ചോരയൊഴുകും ചുറ്റുമതിലുകൾ ആര് കഴുകിവെളുപ്പിക്കും ?

ബൈബിളിന്  ആര് കാവലേല്ക്കും ?

ആരാവും ഖുർആൻ വീണ്ടെടുക്കുന്നതും?

ക്രിസ്തുവിനെ ആര് രക്ഷിക്കും ?

മനുഷ്യനെ രക്ഷിക്കുന്നതുമാര് ?

ഓ ജറുസലേം , എന്റെ നഗരമേ

ഓ ജറുസലേം എന്റെ പ്രണയമേ

നാളെ നാരകമരങ്ങൾ പൂവിടും

ഒലിവ് മരങ്ങൾ  ആനന്ദിക്കും

നിന്റെ മിഴികൾ നൃത്തമാടും

നാടുവിട്ട് പറന്ന പ്രാവുകൾ

നിന്റെ വിശുദ്ധമായ മേല്ക്കൂരകളിലേക്ക്

തിരികെയെത്തും

പിന്നെ നിന്റെ കുഞ്ഞുങ്ങൾ നിർത്തിവച്ച കളി തുടരും

നിന്റെ പനിനീർപ്പൂമലകളിൽ

അപ്പന്മാർ ആൺമക്കളെ കണ്ടുമുട്ടും

ശാന്തിയുടെയും ഒലിവുകളുടെയും  നഗരമേ

എന്റെ നഗരമേ

നിസാർ തൗഫീഖ് ഖബ്ബാനി  (1923-1998)

സിറിയയുടെ ദേശീയകവിയായി  അറിയപ്പെടുന്ന ഖബ്ബാനി , കവിയും, പ്രസാധകനും നയവിദഗ്ധനുമാണ്.  അറബ് രാജ്യങ്ങളിലെ സമകാലികകവികളിൽ ഏറ്റവുമധികം ജനകീയനായ അദ്ദേഹം ഡമാസ്കസിൽ നിന്നുള്ള കവിയായിരുന്നു . “എന്നെ കവിത പഠിപ്പിച്ച ഗർഭപാത്രം ,എനിക്ക് സർഗാത്മകത ചൊല്ലിത്തന്ന് മുല്ലപ്പൂവിന്റെ അക്ഷരങ്ങൾ പകർന്നേകിയ”  എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഡമാസ്കസ്സിൽത്തന്നെ അന്തിമവിശ്രമവും വേണമെന്ന്  അദ്ദേഹം ആഗ്രഹിച്ചിരുന്നു . അറബ് ദേശീയതയെക്കുറിച്ചും പ്രണയത്തെയും സ്ത്രീവാദത്തെയും മതത്തെയും കുറിച്ചും മാത്രമല്ല വിദേശ അധിനിവേശത്തെയും ആഭ്യന്തര ഏകാധിപത്യത്തെയും അദ്ദേഹത്തിന്റെ കവിതകൾ പ്രതിരോധിച്ചിരുന്നു.

Nizar Qabani /Jerusalem

I wept until my tears were dry

I prayed until the candles flickered

I knelt until the floor creaked

I asked about Mohammed and Christ

Oh Jerusalem, the fragrance of prophets

The shortest path between earth and sky

Oh Jerusalem, the citadel of laws

A beautiful child with fingers charred

and downcast eyes

You are the shady oasis passed by the Prophet

Your streets are melancholy

Your minarets are mourning

You, the young maiden dressed in black

Who rings the bells in the Nativity

On Saturday morning?

Who brings toys for the children

On Christmas eve?

Oh Jerusalem, the city of sorrow

A big tear wandering in the eye

Who will halt the aggression

On you, the pearl of religions?

Who will wash your bloody walls?

Who will safeguard the Bible?

Who will rescue the Quran?

Who will save Christ?

Who will save man?

Oh Jerusalem my town

Oh Jerusalem my love

Tomorrow the lemon trees will blossom

And the olive trees will rejoice

Your eyes will dance

The migrant pigeons will return

To your sacred roofs

And your children will play again

And fathers and sons will meet

On your rosy hills

My town

The town of peace and olives.

Analysis (ai): This poem laments the suffering of Jerusalem during a period of conflict and oppression, likely making reference to the Arab-Israeli conflict. The speaker’s intense grief and despair are evident in their repeated actions of weeping, praying, and kneeling. They evoke religious imagery, comparing Jerusalem to a “fragrance of prophets” and a “citadel of laws,” yet also highlighting its current state as a “beautiful child with fingers charred / and downcast eyes.” The poem personifies the city as a “young maiden dressed in black” who rings bells and brings toys, emphasizing its former joy and vitality now replaced by mourning. The speaker questions who will protect and defend the people and sacred texts of Jerusalem, lamenting the bloodshed and aggression. Despite the despair, the poem ends on a note of hope, envisioning a future where peace and prosperity will be restored to the city. This poem reflects the author’s deep attachment to Jerusalem and their anguish over its ongoing struggles. (hide)

ഐറിസ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x