കെ.കെ. ശിവദാസ്

Published: 10 september 2026 വിവര്‍ത്തനകവിത

റുഖ്സാനയുടെ വീട്

അനിത ഭാർതി

വിവ: കെ.കെ.ശിവദാസ്

5

മുസഫർപൂറിലെ കൊല്ലന്റെ പുത്രവധു

നീ

ചൂളയിൽ തീ പൂട്ടുമ്പോൾ

ആലയിലെ കനലിൽ പഴുപ്പിച്ചു തല്ലി കാർഷികോപകരണങ്ങളായ അരിവാളും വെട്ടുകത്തിയും കൈക്കോടാലിയും ഉണ്ടാക്കുമ്പോൾ

അപ്പോൾ നിനക്കറിയുമായിരുന്നോ

അവ നിന്റെ അസ്തിത്വം മായ്ച്ചുകളയാൻ ഒരു ദിവസം ഉപയോഗിക്കപ്പെടുമെന്ന് .

 

നീ സന്തോഷവതിയും പ്രസരിപ്പുള്ളവളുമായിരുന്നു

 

കുറച്ചു ദിവസം മുമ്പ് !

അമ്മി ! ഈ ദിനങ്ങളിൽ ഞങ്ങടെ വ്യാപാരം മെച്ചപ്പെട്ടിരുന്നു

ചൂള രാവും പകലും കത്തി

ഈ ഈദിന് ഞങ്ങൾ നിശ്ചയമായും നിങ്ങളെക്കാണാൻ വരും പെരുന്നാൾ സമ്മാനം സ്വീകരിക്കാൻ

 

പക്ഷെ അപ്പോൾ നിനക്കറിയുമായിരുന്നോ

ഈ ആയുധങ്ങൾ കൃഷിക്കാർക്കല്ല കലാപത്തിന്റെ വിള കൊയ്യാനാണെന്ന്

പെരുന്നാൾ സമ്മാനം സ്വീകരിക്കുകയെന്ന

 നിന്റെ ആഗ്രഹം എത്ര നിഷ്കപടമായിരുന്നു

 

ആറ്

 

വീടുകളും വാസസ്ഥാനങ്ങളും തകർക്കപ്പെട്ടു

ജോലിയും വ്യാപാരവും നശിച്ചു

ജീവിതവും സ്വത്തും നശിപ്പിക്കപ്പെട്ടു.

സ്നേഹവും ചാർച്ചയും കൊല്ലപ്പെട്ടു

.പ്രത്യക്ഷത്തിലുള്ളതിനേക്കാൾ കൂടുതലാണ് എല്ലാം

അക്രമത്തിന്റെ ചോരക്കൊതിയുള്ള ബലിപീഠത്തിൽ

കലാപങ്ങൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സിന്റെയും അഭിമാനത്തിൻ്റെയും തലയറുത്തു

 

അത് അങ്ങനെയല്ലെങ്കിൽ

 ആണുങ്ങൾ

കൂട്ടക്കൊല ജങ്ഷനിൽ നിസ്സഹായരായ സ്ത്രീകൾക്കു മുന്നിൽ തുണിയുരിഞ്ഞ് അഭിമാനത്തോടെ ഉദ്ധാരണം നടത്തുന്നത് എന്തുകൊണ്ടാണെന്ന്

എന്നോട് പറയൂ

 

ഏഴ്

 

കരഞ്ഞും വിലപിച്ചും റുക്‌സാന പറയുന്നു, ഞങ്ങളുടെ സ്വന്തം മുതിർന്നവരും ബന്ധുക്കളും  കോപം, കോപം, വെറുപ്പ്, പുച്ഛം എന്നിവ ചേർന്ന് ഞങ്ങളെ വീട്ടിൽ നിന്ന് പറിച്ചെടുത്തു

 

ഇപ്പോൾ ഞങ്ങൾക്ക് മുകളിൽ മേൽക്കൂരയില്ല

 അന്വേഷിക്കാൻ ആവശ്യക്കാർ ആരുമില്ല

ഞങ്ങളുടെ മണ്ണിൽ നിന്നും,

നാല് തലമുറകൾ ജീവിച്ചിരുന്ന വേരുകളിൽ നിന്നും ഞങ്ങൾ നാടുകടത്തപ്പെട്ടു

 

പൂർവ്വികരെയും അവരുടെ തലമുറകളെയും വഞ്ചിച്ചതിന് നിങ്ങൾ എങ്ങനെ വിലയിടും ? ജീവിതങ്ങളുടെയും വികാരങ്ങളുടെയും സ്നേഹങ്ങളുടെയും

നഷ്ടത്തിന് നിങ്ങൾ എങ്ങനെ പ്രതിഫലം നൽകും ?

 

സ്നേഹത്തോടെ സേവിച്ചാൽ ഒരു കഷണം കടം വീട്ടാൻ  നിത്യത എടുക്കും .

നാല് തലമുറയുടെ വിശ്വാസം കശാപ്പു ചെയ്തതിന്റെ

 കടം

നിങ്ങൾ എങ്ങനെ വീട്ടും .

 

എട്ട്

റുക്സാന പറയുന്നു:

സൈബീരിയ എവിടെയാണെന്ന് എനിക്കറിയില്ല

അവിടെ കുട്ടികൾ എന്തു ധരിക്കുമെന്നും എനിക്കറിയില്ല എങ്ങനെ സ്ത്രീകൾ സൈബീരിയയിൽ ജീവിക്കുന്നുവെന്ന് എനിക്കറിയില്ല

 

അവിടെ ആളുകൾ എന്തു തിന്നുമെന്നും കുടിക്കുമെന്നും എനിക്കറിയില്ല ഡോക്ടർ വന്ന് , അവിടെ അസുഖമുള്ള കുഞ്ഞുങ്ങളെ പരിശോധിക്കുമോയെന്നും എനിക്കറിയില്ല

അവിടെ എന്റെ കുഞ്ഞുങ്ങളുടെ കടം എങ്ങനെ വീട്ടപ്പെടുമെന്ന്  എനിക്കറിയില്ല

 

പക്ഷെ  ആകാശം നോക്കി സൈബീരിയയിലെ തണുപ്പിൽആരും ഉറങ്ങാറില്ലെന്ന്

രുക്സാനയ്ക്കറിയാം.

 

ഒമ്പത്

 

രുക്സാന

അഗാധമായ

ദു:ഖാചരണത്തിലാണ്

ജീവനായി പായുമ്പോൾ

ചുൻ – മുൻ എന്ന

ചെറിയ പശുക്കുട്ടി

രജ്ജോ എന്ന പിടക്കോഴി

വീട്ടിലെ കുട്ടികളുടെ പ്രിയങ്കര രായവർ

സ്വർണമുടിയുള്ള സോണി എന്ന ആട്

എല്ലാം ഉപേക്ഷിക്കപ്പെട്ടു

എല്ലാം നഷ്ടപ്പെട്ടു

രുക്സാന അറിഞ്ഞിട്ടുണ്ടായിരുന്നു

കശാപ്പു ചെയ്യപ്പെടും മുമ്പ് രജ്ജോ തന്റെ നഖങ്ങൾ  ക്രോധത്തോടെ വീശിയെന്ന് .

 

ശേഷിച്ച, ചുൻ മുനിനെയുംസോണിയെയും ആര് എവിടേക്ക് കൊണ്ടുപോയെന്ന് ആർക്കുമറിയില്ല ,

ആരും പറയുന്നുമില്ല.

 

പത്ത്

റുഖ്സാന

അവളുടെ സ്വത്വമന്വേഷിക്കുന്നു

ഞാനാരാണ്?

 സ്ത്രീയോ പുരുഷനോ മനുഷ്യനോ

 

ഞാൻ ആരായിരുന്നു

ഞാൻ ആരായിരുന്നു

അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ

എന്റെ പേരിനു മുമ്പിൽ എന്തു ചേർക്കണം

ചുന്നുവിന്റെ ഉമ്മ

മെഹ്താബിന്റെ ഭാര്യ

സലാവുദ്ദീന്റെ മകൾ അല്ലെങ്കിൽ സർഫരാജിന്റെ ഇനാം

 

ഇതിലെല്ലാറ്റിനുമുപരി

ജീവനില്ലാത്ത മാംസത്താൽ നിർമ്മിച്ച പെണ്ണു മാത്രമാണ് ഞാൻ

റുഖ്സാന കരുതുന്നു.

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x