പ്രിയങ്ക അരവിന്ദ്

Published: 10 november 2026 കവിതാവായന പരമ്പര

ചില ഹിന്ദുക്കൾ തങ്ങളുടെ ഇഷ്ടദേവതമാരെ കണ്ടെത്തുന്ന വിധം

അരുന്ധതി സുബ്രഹ്മണ്യം

ഇന്ത്യൻ ഇംഗ്ലീഷ് കവിത:വിവർത്തനം, വായന

പ്രിയങ്ക അരവിന്ദ്

ഇഷ്ടദേവതകളെക്കുറിച്ച് കൗതുകം കൂറുന്ന എ. എസ്സിന്

കാല്പെരുമാറ്റമേൽക്കാത്ത, നെയ്‌വിളക്കുകൾ കത്താത്ത,

ഇരുൾ വീണ കാവിലേയ്ക്ക്-

നിന്നെ വലിച്ചടുപ്പിയ്ക്കുന്ന,

നൂലിനെ പിന്തുടരലാണത്.

ആ കടുംനീലത്തണുപ്പിൽ,

ക്ഷമയോടെ വന്നു നിൽക്കും

നിങ്ങളെയും കാത്താ-

തികവാർന്ന കുഞ്ഞുദൈവം.

നാണിച്ചും, പരുങ്ങിയും,

 തെല്ലൊരു പരിഹാസച്ചിരി

കലർന്നും മൂശയിലെ ചൂടോടെയവൻ

വരും, നീന്റേതൊഴികെ മറ്റെല്ലാ ജീവിതങ്ങളിലും

അതിഥി വേഷത്തിൽ.

തർജമയിലെ തെറ്റുകളും,

സ്ക്രീനിലെ ഹിമപാതങ്ങളും

ഓർമപ്പിഴവുകളും

ശ്രദ്ധക്കുറവുകളും

അറിയാൻ പാങ്ങുണ്ടെന്ന്

തോന്നിയ്ക്കുന്നൊരു ദൈവം.

നിന്റെയുള്ളിലെ പൊട്ടിത്തെറികളും,

തിക്കുമുട്ടലും,

പാലിയും, പിഡ്ജിനും

മിക്സി-ഗ്രൈൻഡർ പല്ലിറുമ്മലും,

റെമിങ്ടണിന്റെ വികൃതവിക്കൽ പോലും,

തന്റേതാക്കി, മനഃപാഠമാക്കിയ ഒരാൾ.

അതിൽ പിന്നെ, മറ്റാരിലും

കുടിപാർക്കാൻ നിനക്കാകില്ല.

 *How Some Hindus find their Personal Gods*

for A. S. who wonders about ishta devtas

It’s about learning to trust

the tug

that draws you to a shadowed alcove

undisturbed

by footfall

and butter lamps,

 A blue-dark coolness

where you find him

waiting patiently,

 that perfect minor deity-

shy, crumbly,

oven-fresh, just a little

wry, content to play a cameo

in everyone’s life but your own.

A god who looks

like he could understand

 errors in Translation,

 blizzards on the screen,

gaps in memory,

lapses in attention,

who might even learn by rote,

the fury,

the wheeze,

the Pali,

the pidgin,

the gnashing mixer-grinder,

the awkward Remington stutter of your heart,

who could make them his own.

After that you can settle for none other.

അരുന്ധതി സുബ്രഹ്മണ്യം സമകാലിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ കവയിത്രിയും ഗദ്യരചയിതാവും എഡിറ്ററുമാണ്. ആത്മീയത, ശരീരം, വ്യക്തിസ്വത്വം, പ്രണയം, ഏകാന്തത എന്നിവയുടെ സങ്കീർണ്ണമായ തലങ്ങളെ തീവ്രവും അതേസമയം ലളിതവുമായ ഭാഷയിൽ ആവിഷ്കരിക്കുന്നതാണ് അവരുടെ കവിതകളുടെ സവിശേഷത. ‘When God is a Traveller’, ‘Where I Live: New and Selected Poems’, ‘Love Without a Story’ തുടങ്ങിയ ശ്രദ്ധേയമായ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അവർക്ക് 2020-ലെ സാഹിത്യ അക്കാദമി അവാർഡ് (When God is a Traveller എന്ന സമാഹാരത്തിന്) ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

പ്രിയങ്ക അരവിന്ദ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x