കെ.കെ. ശിവദാസ്

Published: 10 november 2026 വിവര്‍ത്തനകവിത

പരമക്കുടി

രവികുമാർ

വിവ: കെ.കെ.ശിവദാസ്

ഒന്ന്
ചത്താൽ മൃതദേഹം കൊണ്ടുപോകാൻ പല ആചാരങ്ങളുണ്ട്.
ചിലരുടേതു സൈനിക വാഹനത്തിൽ
ചിലരുടേതു അലങ്കരിച്ച രഥത്തിൽ
ചിലതു ചന്ദനത്തിന്റെ ശവപ്പെട്ടിയിൽ


അധികാരമോ പദവിയോ ഇല്ലാത്തവരുടെ മൃതദേഹമാണെങ്കിലും റോഡിലൂടെ കൊണ്ടുപോകുമ്പോൾ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കണം
ഇരിക്കുന്നവർ ആദരവോടെ എഴുന്നേൽക്കണം
നിയമങ്ങൾ മനുഷ്യർക്കുള്ളത്.
പക്ഷേ മൃഗങ്ങൾക്കു പോലും അവരുടേതായ ആചാരങ്ങളുണ്ട്.
ഞങ്ങൾ ഒരു മൃതശരീരം കണ്ടു.
ഓരോ കയ്യും പിടിക്കാൻ ഓരോ ആൾ ഓരോ കാലും പിടിക്കാൻ ഓരോ ആൾ
പിണം അങ്ങനെ കൊണ്ടുപോയി
തലമുകളിലേക്കും താഴേക്കും ആടിക്കൊണ്ടിരുന്നു
എവിടന്നാണ് ബുളറ്റ്
ശരീരത്തിൽ കേറിയത്

വഴി നീളെ
ചോര ഒഴുകിക്കൊണ്ടിരുന്നു.
വായിൽ നിന്ന്
വാക്കുകൾ ഒഴുകിക്കൊണ്ടിരുന്നു.
കണ്ണുകളിൽ നിന്ന് സ്വപ്നങ്ങൾ ഒഴുകിക്കൊണ്ടിരുന്നു
മനുഷ്യനായി
പരിഗണിച്ചിരുന്നെങ്കിൽ അതു ബഹുമാനം നേടിത്തരും
മൃഗത്തിന്റെയാണെങ്കിലോ വിരുന്നുകളിൽ പങ്കുപറ്റും
ചലിക്കുന്ന മേഘങ്ങൾക്കപ്പുറത്തു നിന്ന് ദൈവവും ശ്രദ്ധിച്ചിട്ടുണ്ടാകണം
ഒരസ്പൃശ്യന്റെ പിണം.

രണ്ട്

വെളിച്ചം കടക്കാത്ത ഇടതൂർന്ന കാട്
കാറ്റില്ല വാക്കുകളുമില്ല
അസ്പൃശ്യതയുടെ അദൃശ്യമായ ചുവരുകൾക്കുള്ളിൽ
അവർ തടവിലാണ്

ആവശ്യംവരുമ്പോൾ വിളിച്ചുവരുത്തുന്നു
ഉത്തരവിടുന്നു
വീടുകളും തെരുവുകളും വൃത്തിയാക്കാൻ
ഓഫീസുകൾ, പരിസരം, ടോയ്ലെറ്റുകൾ
ചുരുക്കത്തിൽ എല്ലായിടവും
ഹൃദയമൊഴികെ.


മൂന്ന്
ശാന്തമായ നിമിഷങ്ങളിൽ
ചിത്രശലഭങ്ങൾ ചുറ്റും പറക്കുന്നു
എല്ലായിടത്തും
അവർ പകർന്നു നൽകുന്നതുപോലെ
സ്വാതന്ത്ര്യത്തിന്റെ പാഠങ്ങൾ.

കുട്ടികളുടെ ഒരു സൈന്യം
എല്ലായിടത്തും അവരെ പിന്തുടരുക.
എന്താണ് കൂടുതൽ അനുയോജ്യം?
അവയുടെ ചിറകുകളിലെ നിറങ്ങളേക്കാൾ
സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കാൻ?

പക്ഷേ,

കോട്ടയുടെ ദിശയിൽ നിന്ന് കൊടുങ്കാറ്റ് വീശുമ്പോൾ,
മൃതദേഹങ്ങൾ രക്തമഴയിൽ നനഞ്ഞൊഴുകുമ്പോൾ,
ചിത്രശലഭങ്ങളെ ഒട്ടും കാണാൻ പറ്റില്ല.
കുട്ടികൾക്ക് ഇത് മനസ്സിലാകുന്നില്ല.
കാറ്റു വീശുന്നത് നിർത്തുമ്പോൾ,
ചിത്രശലഭങ്ങൾ വീണ്ടും പറക്കാൻ തുടങ്ങുന്നു
പ്രസംഗിക്കാൻ തുടങ്ങുക.
കുറ്റിക്കാട്ടിൽ കിടക്കുന്ന ശവശരീരങ്ങൾ
സ്വാതന്ത്ര്യത്തിന്റെ നേട്ടം

നാല്

ആരോ എവിടെയോ ചുമരിൽ എഴുതുമ്പോലെ
ആരോ എവിടെയോ ഒരാളെ തടയുമ്പോലെ
എവിടെയോ ആരോ കോപത്താൽ ജ്വലിക്കുമ്പോലെ
എവിടെയോ ആരോ
തോക്കെടുക്കുമ്പോലെ
എവിടെയോ ആരോ
തളർന്നു വീഴുമ്പോലെ
ചിലർ പറഞ്ഞു ഒരാളെന്ന് ചിലർ പറഞ്ഞു പത്തെന്ന്
ചിലർ അന്വേഷിച്ചു
ലാത്തിയടിയേറ്റാണോ വെടിയേറ്റാണോ അവർ ചത്തതെന്ന് .
റോഡുകളിൽ , ഇടവഴികളിൽ
തുറസ്സായ നിലങ്ങളിൽ
.തണൽമരങ്ങൾക്കു കീഴെ കാറ്റെന്നപോൽ എല്ലാടത്തും ഞങ്ങൾ കെട്ടവാർത്തനേരിട്ടു.
ഗവണ്മെന്റ് A എന്നു പറയുമ്പോഴേക്കും
അവർ ഇരട്ടിയായി ( AA)തിരിച്ചടിക്കും ഇപ്പോൾ മുതൽ
കണക്കെടുപ്പിനും അന്വേഷണ കമ്മീഷനുമുള്ള സമയമാണ്.
കാലം അങ്ങനെ നീങ്ങുന്നു..


അഞ്ച്

അവന്റെ ശബ്ദം പോലെ തോന്നി
എഫ് എം റേഡിയോയിൽ ആരോ

എന്റെ മനസ്സിൽ പതിഞ്ഞത്
മരണം എന്ന വാക്ക് മാത്രം.
അത് രക്തത്തിൽ കുതിർന്നിരുന്നു.
ഞാൻ ചെവി തുടച്ചു.
എന്റെ വിരലുകൾ അതിൽ തേഞ്ഞു.
എന്റെ കൈപ്പത്തി കൊണ്ട് തുടയ്ക്കുന്നു
വയർലെസ്സിൽ നിന്ന് ഒഴുകിയ രക്തം,
കേട്ട കാര്യങ്ങളെക്കുറിച്ച് ഞാൻ ആലോചിച്ചു.

മരണം മരണം മരണം.

ആ ഏകവചനമൊഴി
ഞാൻ
ആവർത്തിച്ചുകൊണ്ടിരുന്നു.
അതിനെ ഞാൻ ഒരു വിളക്കാക്കി മാറ്റി.
വീട്ടിലേക്ക് കൊണ്ടുപോയി.

ആറ്

അവൻ പറഞ്ഞു പരമകുടി
അവർ പറഞ്ഞു അതൊരു തീറ്റസാധനത്തിന്റെ പേരാണ്
അവൻ പറഞ്ഞു പരമകുടി അവർ പറഞ്ഞു അതൊരു നടന്റെ വീടുള്ള സ്ഥലമാണ്
അവൻ പറഞ്ഞു പരമകുടി അവർ പറഞ്ഞു കാത്തിരിക്കു ബസ്സിപ്പോൾ വരും അവൻ അലറിക്കരഞ്ഞു കൊണ്ടിരുന്നു
അവർ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു

രവികുമാർ
തമിഴ്നാട്ടിലെ ദളിത് പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന പ്രവർത്തകനും സൈദ്ധാന്തികനുമാണ് രവികുമാർ. തമിഴ്‌നാട് നിയമസഭയിലെ മുൻ നിയമസഭാംഗമായ അദ്ദേഹം വിടുതലൈ ചിരുതൈകൾ കക്ഷിയുടെ ജനറൽ സെക്രട്ടറിയാണ്.
2011 സെപ്റ്റംബറിൽ രാമനാഥപുരം ജില്ലയിലെ പരമകുടി പട്ടണത്തിൽ നടന്ന വെടിവെപ്പിൽ തമിഴ്‌നാട് പോലീസ് ആറ് ദലിതരെ കൊലപ്പെടുത്തി. . പരമക്കുടി കൊലപാതകങ്ങളെക്കുറിച്ചുള്ള ആറ് കവിതകളുടെ ഒരു കൂട്ടമാണിത്.

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x