ഡോ.ഡി.വി. അനിൽകുമാർ
Published: 8 August ചലച്ചിത്രപഠനം
The work of art in the age of mechanical reproduction
(യാന്ത്രികോത്പാദനകാലത്തെ കലയുടെ പ്രവർത്തനം) ഭാഗം-2
വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ
II ഏറ്റവും പരിപൂർണ്ണമായ കലയുടെ പുനരുപാദനത്തിൽ പോലും ഒരു വസ്തുതയുടെ അപര്യാപ്തത ഉണ്ടായിരിക്കും: സമയത്തിലും സ്ഥലത്തിലുമുള്ള അതിൻറെ നിലനിൽപ്പ്, എവിടെ അത് നടന്നോ ആ സ്ഥലത്തുള്ള നിലനിൽപ്പ്. ഈ നിലനിൽപ്പാണ് കലാവസ്തുവിന്റെ എല്ലാ കാലത്തിലും അതിൻറെ ചരിത്രപശ്ചാത്തലത്തെ നിർണയിക്കുന്നത്. വർഷങ്ങളോളം കാലാവസ്തുവിന് സംഭവിച്ച ഭൗതിക മാറ്റങ്ങളും അതിൻറെ അവകാശത്തിൽ വന്നുചേർന്ന മാറ്റങ്ങളും ഇതിൽ ഉൾപ്പെടും. ഇതിൽ ആദ്യത്തേത് രാസ പരീക്ഷണത്തിലൂടെയോ ഭൗതിക പരീക്ഷണത്തിലൂടെ കണ്ടെത്താം. ഒരു പുനരുപാദനത്തിൽ സ്ഥലകാലങ്ങളെ മാറ്റിമറിക്കാൻ ആവില്ല. ഒറിജിനൽ ഉണ്ടായ കാലത്തിൻറെ പ്രത്യേക അവസ്ഥയെ മനസ്സിലാക്കിയാൽ മാത്രമേ ഉടമസ്ഥാവകാശത്തിൽ ഉണ്ടായ മാറ്റങ്ങളെ കണ്ടുപിടിക്കാൻ കഴിയൂ.
ഒറിജിനലിന്റെ സാന്നിധ്യം ആണ് ആധികാരികതയ്ക്ക് വേണ്ട ഏറ്റവും വലിയ മുൻസമ്പാദ്യം. ഒരു വെങ്കലകലാവസ്തുവിൽ പറ്റിയിരിക്കുന്ന ക്ളാവിന്റെ രാസപരിശോധന ഇത് സ്ഥാപിക്കാൻ സഹായകമാണ്.മധ്യകാലത്തെ ഒരു കൈയെഴുത്ത് പ്രതി പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ആർകൈവിൽ നിന്നും തിരിച്ചറിയപ്പെടുന്നതും ഇതേ രീതിയിലാണ്. ആധികാരികതയുടെ മേഖല സാങ്കേതികതയ്ക്ക് പുറത്താണ്- തീർച്ചയായും_ സാങ്കേതികത്തിന് മാത്രമല്ല- പുനരുൽപാദനത്തിനും പുറത്താണ്. പുനരുപാദിപ്പിക്കപ്പെട്ട വസ്തുവുമായി നേരിട്ട്- അതിനെ കപടം എന്ന് വിളിക്കും, ഒറിജിനൽ അതിന്റെ ആധികാരികത സൂക്ഷിക്കും. സാങ്കേതികപുനരുൽപാദിതവസ്തുവിനോടും ഇതേ രീതിയിൽ ഒറിജിനൽ പെരുമാറും. കാരണം രണ്ട് മടങ്ങാണ്. ആദ്യത്തേത് പുനരുൽപാദനം ഒറിജിനലിന്റെ നിർമ്മാണത്തേക്കാൾ സ്വതന്ത്രമാണ്. അത് കൈ കൊണ്ടുള്ള പുനരുപാദനത്തേക്കാൾ സ്വതന്ത്രമാണ്. ഉദാഹരണമായി ഫോട്ടോഗ്രാഫിയിൽ കണ്ണുകൾക്ക് കണ്ടെത്താനാകാത്ത ഒറിജിനൽ വസ്തുവിന്റെ പല പ്രത്യേകതകളേയും ലെൻസിന്റെ വിവിധ കോണുകളുടെ സഹായത്തോടെ പുനരുപാദനത്തിലൂടെ കണ്ടെത്താനും പകർത്താനും കഴിയുന്നു. സാധാരണ കാഴ്ചയിൽ നഷ്ടപ്പെട്ടു പോയേക്കാവുന്ന പലതിനേയും ഫോട്ടോഗ്രാഫി വലിപ്പം വർദ്ധിപ്പിക്കൽ, സ്ലോമോഷൻ തുടങ്ങിയ പല പ്രവർത്തനങ്ങളിലൂടെയും പിടിച്ചെടുക്കുന്നു. രണ്ടാമതായി, സാങ്കേതികമായപുനരുൽപാദനത്തിന് ഒറിജിനലിന്റെ പകർപ്പുകളെ; ഒറിജിനലിന് ഒരിക്കലും പ്രവേശനമില്ലാത്ത പല അവസ്ഥകളിലും അവതരിപ്പിക്കാൻ കഴിയുന്നു. എല്ലാത്തിനും പുറമേ ഓട്ടോഗ്രാഫ് ആയാലും ശരി ശബ്ദ ലേഖനമായാലും ശരി ‘എവിടെയും’ ഒറിജിനലിനെ കാണാനുള്ള അവസരം കാഴ്ചക്കാരന് നൽകുന്നു. ഒരു കലാസ്നേഹിക്ക് തന്റെ സ്റ്റുഡിയോയിൽ ഒരു വലിയ പള്ളിയെ സ്ഥാപിക്കാം ഒരു ആഡിറ്റോറിയത്തിലോ പൊതുസ്ഥലത്തോ അവതരിപ്പിച്ച ഒരു സംഘഗാനം നമുക്ക് ഡ്രോയിങ് റൂമിലും ശ്രവിക്കാം.
യാന്ത്രിക പുനരുപാദനത്തിന്റെ പരിതോവസ്ഥ യഥാർത്ഥകലാവസ്തുവിനെ ബാധിക്കണം എന്നില്ല. എന്നാലും അതിൻറെ ഗുണത്തിന് ശോഷണം സംഭവിക്കുന്നതാണ്. ഇത് കലാവസ്തുവിന്റെ മാത്രം കാര്യമല്ല. ഉദാഹരണമായി; ഒരു ചലച്ചിത്രത്തിൽ കാഴ്ചക്കാരന്റെ വീക്ഷണ വിശകലനത്തിന് പാത്രമാകുന്ന ഒരു ഭൂതലദൃശ്യത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. കാലാവസ്തുവിന്റെ കാര്യത്തിൽ ഏറ്റവും മാനസികസ്പർശിയായ കേന്ദ്രം- ആധികാരികത എന്ന് പേര്- തടസ്സപ്പെടുന്നു. എന്നാൽ പ്രകൃതിവസ്തുക്കൾക്ക് ഇതേ അളവിൽ ഇത് സംഭവിക്കുന്നില്ല. ആധികാരികതയാണ് ഒരു വസ്തുവിന്റെ തുടക്കം മുതലേ പകർന്നുപോകുന്ന സത്ത. കാലത്തിലും ചരിത്രത്തിന്റെ നിയമ പരീക്ഷണത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. കാലം കടന്നുപോകും തോറും ഈ ആധികാരികതയ്ക്ക് പുനരുപാദനത്തിലൂടെയുള്ള ആപകടം കൂടുതൽ സംഭവിക്കും. ചരിത്രത്തിന്റെ പരീക്ഷണങ്ങളിലൂടെയുള്ള അപകടപ്പെടൽ കലാവസ്തുവിന്റെ ആധികാരികതയെ യഥാർത്ഥത്തിൽ അപകടത്തിലാക്കും.
ഓറ (aura) എന്ന വാക്കിലുള്ള നഷ്ടപ്പെട്ട വസ്തുവിനെ ഉൾപ്പെടുത്തിക്കൊണ്ട് ഒരാൾക്ക് പറയാനാകും യാന്ത്രിക പുനരുപാദനത്തിന്റെ കാലയളവിൽ നഷ്ടപ്പെട്ടു പോകുന്നത് എന്താണോ അതാണ് കലാവസ്തുവിന്റെ ഓറ. കലയുടെ മേഖലയെയും കടന്നു നിൽക്കുന്ന പ്രാധാന്യമുള്ള ഒരു സംഗതിയാണ് ഈ ലാക്ഷണിക പ്രവർത്തനം. ഒരാൾക്ക് സാധാരണീകരിച്ച് ഇങ്ങനെ പറയാം, പുനരുപാദനത്തിന്റെ സാങ്കേതികവിദ്യ പുനരുപാദിപ്പിക്കപ്പെട്ട വസ്തുവിനെ പാരമ്പര്യത്തിന്റെ മേഖലയിൽ നിന്ന് മോചിപ്പിക്കുന്നു. അനേകം പുനരുപാദനങ്ങളിലൂടെ ഒന്നിലേറെ പകർപ്പുകൾ പകരം വയ്ക്കപ്പെടുന്നതിലൂടെ പുതിയ വലിയ നിലനിൽപ്പുകൾ ഉണ്ടാകുന്നു. ഉൽപ്പന്നത്തെ ഉപഭോക്താവിന് അനുഭവിക്കാൻ അവസരം ഒരുക്കുന്നതിലൂടെ അയാളുടെ പ്രത്യേക സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്. സാധനത്തിന് പുനരുജ്ജീവനം സംഭവിക്കുന്നു. ഈ രണ്ട് പ്രവർത്തനങ്ങളിലൂടെയും വർദ്ധിച്ചതോടുള്ള പാരമ്പര്യത്തിന്റെ ഉലച്ചിലാണ് സംഭവിക്കുന്നത്. ഇതാണ് സമകാലികമായ പ്രതിസന്ധിയും മനുഷ്യ സമുദായത്തിന്റെ പുതുക്കലും. സമകാലികമായ പൊതുജനമുന്നേറ്റത്തിന്റ ഭാഗമാണ് ഈ രണ്ടു പ്രവർത്തനങ്ങളും. ഇവയുടെ ഏറ്റവും വലിയ ശക്തനായ സഹായി സിനിമയാണ്. അതിൻറെ സാമൂഹ്യപ്രാധാന്യം, അതിൻറെ ധനാത്മകത എന്നിവയെ അതിൻറെ നശീകരണ സ്വഭാവത്തോടെയും, ശുദ്ധീകരണ സ്വഭാവത്തോടെയുമേ സ്വീകരിക്കാനാവൂ. അതായത് പരമ്പരാഗത മൂല്യങ്ങളുടെയും സാംസ്കാരികമായ പാരമ്പര്യങ്ങളുടെയും ചുരുട്ടിക്കെട്ടലാണത്. മഹത്തായ ചരിത്രസിനിമകളുടെ കാര്യത്തിൽ ഇക്കാര്യം ഏറ്റവും സ്പഷ്ടമാണ്. 1927ൽ Abel Gance സന്തുഷ്ടിയോടെ അത്ഭുതപ്പെട്ടു:, “ഷേക്സ്പിയർ,Rambrandt, ബീഥോവൻ എന്നിവരെയെല്ലാം സിനിമ നിർമ്മിക്കും… എല്ലാ മഹാന്മാരും, എല്ലാ മിത്തുകളും, പൗരാണികകഥകളും, എല്ലാ മതവും, മതോപജ്ഞാതാക്കളും, എല്ലാ മതങ്ങളും അവയുടെ ഉയർത്തെഴുന്നേൽപ്പിനായി കാത്തിരിക്കുന്നു. ഗേറ്റിൽ നായകന്മാർ തിരക്കുകൂട്ടുന്നു.” പ്രത്യേക ഉദ്ദേശമൊന്നും കൂടാതെ തന്നെ നൈസർഗികമായി അദ്ദേഹം വരാനിരിക്കുന്ന ചുരുട്ടിക്കെട്ടലിനായി ക്ഷണിക്കുകയാണ്.
III ചരിത്രഘട്ടങ്ങളിൽ ഉടനീളം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ രീതി മാറുന്നതിനൊപ്പം അവൻറെ ഗ്രഹണത്തിന്റെ രീതികളും മാറിവരുന്നു. ചരിത്രസാഹചര്യങ്ങൾക്ക് അനുസരിച്ചും പ്രകൃത്യായുള്ള രീതിക്ക് അനുസരിച്ചുമാണ് മനുഷ്യൻറെ ഗ്രഹണരീതി ഉണ്ടായിരിക്കുന്നത്. എന്ത് മാധ്യമത്തിലൂടെയാണിത് സാധിക്കുന്നത് എന്നതും മേൽ പ്രസ്താവിച്ച രീതിയിൽ ആണ്.അഞ്ചാം നൂറ്റാണ്ട് ജനസംഖ്യയിൽ ഉള്ള വ്യതിയാനത്തിനൊപ്പം പുതിയ റോമൻകലാവ്യവസായവും വിയന്നാ ജനസിസും കാണുമാറാക്കി. പ്രാചീനമായ കലയിൽനിന്ന് വ്യത്യസ്തമായ ഒരു കലയും ഗ്രഹണരീതിയും ദൃശ്യമായി. വിയന്നാ,,സ്കൂളിലെ പണ്ഡിതന്മാർ,Riegl ഉം Wickhoff ഉം, അവരുടെ പരിശ്രമത്തിലാണ് റോമൻ പാരമ്പര്യത്തിന്റെ ഭാരത്തെ തടുക്കാനായതും; അതിനു കീഴിലാണ് നവീനമായ കലാരൂപങ്ങൾക്ക് കത്തിക്കയറാൻ ആയതും. ഇവരാണ് അക്കാലത്തെ ഗ്രഹണത്തിന്റെ സംഘാടനത്തെക്കുറിച്ച് അവസാന വാക്കുകളെ പറഞ്ഞത്. അവരുടെ ഉൾക്കാഴ്ച വളരെ വലുതായിരുന്നു. അവരുടെ പരിമിതമായതും പ്രാധാന്യമുള്ളതുമായ വിവരണമാണ് പിൽക്കാലത്ത് റോമൻ ഗ്രഹണത്തിന്റെ വ്യതിയാനങ്ങളെ നിർണയിച്ചത്. ഈ മാറ്റത്തിന് അനുയോജ്യമായ ഒരു കാലാവസ്ഥയും അന്ന് രൂപപ്പെട്ടിരുന്നു. സമകാലികമായ ഗ്രഹണത്തിന്റെ മാധ്യമത്തിലെ വ്യത്യാസം പ്രകടമാണെങ്കിൽ അത് ‘ഓറ’യുടെ തകർച്ചയായി അനുഭവപ്പെടും. അത് അതിൻറെ സാമൂഹ്യകാരണങ്ങളെയും പ്രകടിപ്പിക്കും.
ചരിത്രപരമായ വസ്തുക്കളിൽ ഉള്ളതായി മേൽ പ്രസ്താവിച്ച ‘ഓറ’ പ്രകൃത്യായുള്ള ‘ഓറ’യുമായും ബന്ധപ്പെടുത്തി വിവരിക്കാവുന്നതാണ്. പ്രകൃത്യായുള്ള ‘ഓറ’യെ ഉന്നതമായ ഒരു അകന്നു നിൽക്കുന്ന പ്രവണതയായി നമുക്ക് നിർണയിക്കാം; അത് നമുക്ക് എത്ര അടുത്താണെങ്കിലും. ഒരു വേനൽക്കാല സായാഹ്നത്തിൽ നിങ്ങൾ വിശ്രമിക്കുമ്പോൾ ചക്രവാളത്തിൽ കാണുന്ന ഒരു പർവ്വതനിരയോ നിങ്ങളുടെ തലയ്ക്കു മുകളിൽ നിഴൽ പരത്തി നിൽക്കുന്ന വൃക്ഷശാഖയോ അവയുടെ ‘ഓറ’യെ നിങ്ങളെ അനുഭവിക്കുന്നുണ്ട്. ഈ ഇമേജിൽ നിന്നും ആധുനികകാലത്ത് ‘ഓറ’യ്ക്ക് വന്നുചേർന്നിട്ടുള്ള ശോഷണത്തിന് സാമൂഹിക കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും. ഇത് രണ്ട് കാരണങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു; രണ്ടും ആധുനികകാലത്ത് പൊതുജനത്തിന്(mass) വന്നുചേർന്നിരിക്കുന്ന പ്രാധാന്യത്തിൽ അധിഷ്ഠിതമാണ്. അവ ആധുനികപൊതുജനത്തിന്റെ, സാധനങ്ങളെ തങ്ങളുടെ അടുത്തേക്ക് സ്ഥലപരമായും മാനുഷികമായും കൂടുതൽ അടുത്തു കൊണ്ടുവരാനുള്ള ആഗ്രഹവുമായി ബന്ധപ്പെട്ടതാണ്. യാഥാർത്ഥ്യത്തേയും ഔന്നത്യത്തേയും ഇല്ലാതാക്കാനുള്ള ആകാംക്ഷയിൽ അതിൻറെ പുനരുൽപാദനത്തിലൂടെ അതിനെ അധികരിക്കുന്നതിലൂടെയാണിത് സാധിക്കുന്നത്. ഓരോ ദിവസവും ഈ ആഗ്രഹം വളരുകയും വലിയൊരു വസ്തു നിരയെ കൂടുതൽ അടുത്തെത്തിക്കാനായി അവയുടെ ഒരുപോലെ ഇരിപ്പിനെയും (സാമ്യം) പുനരുപാദനത്തെയും മുറുക്കെ പിടിക്കുകയും ചെയ്യും. യാതൊരു തെറ്റും കൂടാതെ ചിത്രമാഗസിനുകളും ന്യൂസ്റീലുകളും കണ്ണുകൊണ്ട് കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഇമേജുകൾ വാഗ്ദാനം ചെയ്യുന്നു. കണ്ണുകൊണ്ട് കാണുന്നതിലെ സ്ഥിരത, ഔന്നത്യം എന്നീ ഗുണങ്ങളുടെ സ്ഥാനത്ത് രണ്ടാമത്തെതിൽ സാംക്രമികതയും പുനരുൽപാദകത്വവും കാണാം. ഒരു വസ്തുവിനെ അതിൻറെ സ്വകാര്യതയുടെ കവചത്തിൽ നിന്നും പുറത്താക്കുക, അങ്ങനെ ഇല്ലാതാക്കുക എന്നതാണ് ഗ്രഹണത്തിന്റെ പ്രത്യേകത. അങ്ങനെ വസ്തുക്കളുടെ പ്രാപഞ്ചികമായ സാമ്യത്തെ ആ ഗ്രഹണം അംഗീകരിക്കുന്നു. ഇത് വർദ്ധിച്ചു വരുന്നതിനനുസരിച്ച് ഏറ്റവും ഉന്നതമായ വസ്തുവിൽ നിന്ന് പോലും പുനരുൽപാദനത്തിലൂടെ ഓരോ ‘ഓറ’യെ അത് വലിച്ചെടുക്കുന്നു. ഗ്രഹണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ സവിശേഷത സൈദ്ധാന്തികമായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് സ്റ്റാറ്റിസ്റ്റിക്സിന് ഇക്കാലത്ത് വന്നുചേർന്നിട്ടുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിൽ നിന്നാണ്. പൊതുജനത്തിനു വേണ്ടി യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നതും യാഥാർത്ഥ്യത്തിനനുസരിച്ച് പൊതുജനം രൂപപ്പെടുന്നതും അന്തമില്ലാത്ത പ്രാധാന്യമുള്ള കാര്യമാണ്. അത് ഗ്രഹണത്തെക്കുറിച്ചുള്ള ചിന്തയോളവും പ്രധാനമാണ്.