ഗൗതം പി.വി.Published: 10 september 2024 കവിത ഇന്ന് ‘ ഇന്ന് ‘ഒരു എഞ്ചിനീയർ.ഇന്നലെ മുതൽ നാളെ വരെയെത്തുന്ന ഒരു പാലംഅയാൾ പണിയുന്നുണ്ട്.ദുരന്തഗർത്തങ്ങളിൽ വീഴാതെനമുക്ക് മുന്നോട്ട് പോകാൻ…‘ ഇന്ന് ‘ഒരു കടത്തുവഞ്ചിക്കാരൻ.സമയജലത്തിലൂടെ,വിധിക്കയത്തിൽ മുങ്ങാതെ,കണ്ണീർത്തിരയിൽപ്പെടാതെ,അക്കരയ്ക്കെത്തണം.‘ ഇന്ന് ‘ഒരു തളിരില.ഭാവിയിലേക്കുള്ള പ്രയാണത്തിൽതളർന്നുപോയ ഉറുമ്പിനെ കരയ്ക്കടുപ്പിക്കും.‘ ഇന്ന് ‘ഒരു ഇറവെള്ളം.ഇന്നലെ പെയ്ത മഴയെ നാളേക്കും കരുതിവെക്കും.‘ ഇന്ന് ‘ ഒരു കനൽ.നാളേക്കുള്ള വെളിച്ചംഅണയാതിരിക്കും.അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള രാത്രിയാണ് ‘ ഇന്ന് ‘.ഇന്നിലൂടെ ഞാൻ നടക്കുന്നു.കടലിനപ്പുറത്തെഉദയം കാണാൻ… ഗൗതം പി.വി.ബിരുദ വിദ്യാര്‍ഥി, മലയാള വിഭാഗം, എസ്സ്.എൻ .ജി .എസ്സ്. കോളേജ്, പട്ടാമ്പി ചിത്രീകണംസ്റ്റാര്ലി. ജി എസ് Share