ദിവ്യ പാലാമിറ്റം

Published: 10 November 2024 കവിത

ബ്ലും

“ബ്ലും !”

ഇടുങ്ങിയ

ഒതുങ്ങിയ കിണർ.

കണ്ണീരുപോലെ

തെളിഞ്ഞ വെള്ളം.

ശ്വാസമുട്ടിയാണ് മരണം?!

ആത്മഹത്യ, കൊലപാതകം!

“ചാടിയതാണ് “

“എന്തിന്? “

“അവനിൽ എത്തിച്ചേരാൻ… “

“അവന്റെ പെണ്ണ് “

“അവന്റെ മണവാട്ടി “

“അവൻ….. “

“അവൾ… “

 പതിവ് ചർച്ച, മടുപ്പ്.

സമയം കഴിഞ്ഞിരുന്നു.

 കടലിനു മീതെ നടന്നവൻ മാത്രം

കിണറ്റിൽ

ഓളം തീർത്തവളെ

തിരയുന്നുണ്ടായിരുന്നു.

വെള്ളരി പ്രാവുകൾ

 ഊഴം കാത്തു നിന്നു.

സ്വർഗത്തിലേക്കുള്ള വാതിൽ അതത്രേ !

ദിവ്യ പാലാമിറ്റം

ഗവേഷക, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

3.5 2 votes
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
deepu
deepu
1 month ago

❤️

1
0
Would love your thoughts, please comment.x
()
x
×