ദിവ്യ പാലാമിറ്റം

Published: 10 september 2024 കവിത

അതിഥി

മുറിവിൽ ചേർത്തൊരു
സഞ്ചി നെയ്തു
വറ്റാത്ത കണ്ണിൽ
കാഴ്ച്ച മങ്ങും വരെ
പുതിയ അതിഥിയ്ക്കായ്
കാത്തിരിപ്പ്.
ചുട്ടു പൊള്ളുന്ന വെയിലിൽ
വരണ്ട മണ്ണിൽ
വിത്ത് മുളച്ച്
പൊന്തുന്നത് പോലൊരു
തോന്നൽ.
മുഖത്തു ചിരി വരുത്തി,
താടി രോമങ്ങൾ വടിച്ച്
മുഖം കഴുകി
കണ്ണിൽ മഷി എഴുതി
പൊട്ട് കുത്തി
മുടി വാരി കെട്ടി
കവിളത്തൊരു
മറുകും കുത്തി,
(കണ്ണ് വെക്കാതിരിക്കാനാണത്)
പുതു പുത്തൻ ചേല ഉടുത്ത്
കുടയുമെടുത്ത്
മുറ്റത്തേക്കിറങ്ങി,
ഗേറ്റ് തുറന്ന് പുറത്തേക്ക്…
ഒരു വളവിൽ
തിരിഞ്ഞു നിന്ന്
കുട നിവർത്തി
പുതിയ ഇടത്തിൽ
അപരിചിതയായി
ആകാംക്ഷയോടെ നടന്നു.
ഗേറ്റ് തുറന്നു.
പടി കടന്ന്
അകത്തേക്ക്…

കണ്ണാടിയ്ക്കു മുന്നിലെ
നിഴലിനോട്
വിശേഷങ്ങൾ ചോദിച്ച്
ഉറക്കെ
വർത്തമാനം പറഞ്ഞ്
ചിരിച്ച്
കരഞ്ഞ്
മുറിവിൽ
തുന്നി ചേർത്ത
സഞ്ചി നിറച്ചു.

ദിവ്യ പാലാമിറ്റം

ഗവേഷക, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

1 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
deepu
deepu
3 months ago

മനോഹരം❤️

1
0
Would love your thoughts, please comment.x
()
x
×