ഡോ. സിന്ധു അന്തർജ്ജനംPublished: 10 January 2025 കവിത ഒരു സ്വപ്നത്തിൻ്റെ ശകലങ്ങൾ ഒരു സ്വപ്നം തുറന്നു വരുന്നുഅരികുകളിൽ ഒഴുകികാല്പാദങ്ങളിൽ നിറഞ്ഞ്കുങ്കുമപ്പൂവിൻ്റെ നിഴലായ്സന്ധ്യ പോലെ മൃദുവായിഇല്ലായ്മ പോലെ കയ്പേറിയത്,കരിഞ്ഞത്വാടിപ്പോകുന്ന പൂക്കളുടെ നിറംസമയത്തിൻ്റെ അന്ത്യശ്വാസത്തിൽ ഇതളനക്കംനിറങ്ങളുടെ പന്തിഭോജനംപറയാത്ത വാക്കുകളുടെ സിന്ദൂര ഭാരം,മറവിയുടെ ശാന്തമായ ചാരനിറം.ഒടുക്കത്തിനും തുടക്കത്തിനുമിടയിൽചിതറി പോകുന്ന തിരകൾസ്ഫടികച്ചില്ലിൽ സൂര്യൻ്റെ അവസാന മുഖം നോക്കൽ Dr.SINDU ANTHERJANAMAssociate Professor, Department of Malayalam , Sanatana Dharma College , Alappuzha ചിത്രീകണംസ്റ്റാര്ലി. ജി എസ് Share