ജോയ് തമലം

Published: 10 March 2025 കവിത

‘ഉത്സവ സീസണ്‍’

ഉത്സവമേളത്തിനിടെ
വിഷാദം
പാപ്പാനോട്
കൊമ്പ് കോര്‍ത്തു.

കുപ്പിവളകള്‍ക്കിടയില്‍
വിധവയെ
കണ്ട്
നെറ്റിപ്പട്ടം
കെട്ടിയ
കൊമ്പന്‍
കണ്ണീര്‍
വാര്‍ത്തതിന്റെ
കാരണം
തിരക്കിയ
അവനു
കിട്ടിയത്
തകര്‍പ്പന്‍
ഇന്‍ട്രോ ലൈന്‍.

അവളുടെ കണ്ണിലെ
വിളക്ക് കണ്ട്
പുള്ളുവന്‍ പാട്ടിലേക്ക്
നടന്ന് കയറി.

ഉടലുടക്കിയത്
നനവുള്ള
പൊക്കിള്‍ച്ചുഴിയില്‍
അവിടെ
സ്റ്റോറിലൈന്‍
മറഞ്ഞിരുന്നു.

പൊങ്കാല റിപ്പോര്‍ട്ട്
ചെയ്യാന്‍
പോയവന്‍
എവിടെ
എന്ന്
ഡസ്‌ക് ചീഫ്
അന്വേഷിച്ചു.

വൈറല്‍ കളക്ടറുടെ
കഥ പകര്‍ത്തിയെന്ന്
ഉത്തരം.
ആന ഇടഞ്ഞത്
മറ്റൊരു സ്റ്റോറി

കാവിലെ
പെണ്ണുടലിനെക്കുറിച്ച്
മിണ്ടിയില്ല.

നേരത്തോട്
നേരം
അടുത്തപ്പോള്‍,
നീല,ത്തണുപ്പില്‍
മഞ്ഞപ്പാല്‍
തുപ്പി
അവന്‍
പുതച്ചുറങ്ങി.

പോക്കറ്റ് ഡയറി
മറിച്ചു നോക്കിയ ഫോറന്‍സിക്ക്
ഉദ്യോഗസ്ഥര്‍
ഇങ്ങനെ
വായിച്ചു.

ഉത്സവം
ആന
പാമ്പ്
പെണ്ണ്…
ചിതയിലേക്കുള്ള
വഴികള്‍

ജോയ് തമലം

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×