1 കണ്ണിൽ ‘കണ്ണിൽ’ അല്ല കരളിൽ ഒരു മുള്ളുകൊണ്ടു. വാക്കിന് വിക്ക് വന്നു. 2 ദൈവം പറഞ്ഞു ‘നീ വെറും മനുഷ്യനാണ്.’ അയാളുടെ കണ്ണുകളിൽ തറപ്പിച്ച് നോക്കി മനുഷ്യന്‍ പറഞ്ഞു ‘നിന്നെ സൃഷ്ടിച്ചത് ഞാനാണ് പിന്നെയാണ് നമ്മള്‍ കൈകോർത്ത് സഖാക്കളായത് ‘.
നാണയത്തിളക്കത്തില്‍ മതിമറക്കും വരെ പച്ച മനുഷ്യനെ ഒറ്റുകൊടുക്കുക. കൊത്തിപ്പറിക്കുക. 3 ഒരു ശവം അമ്മയുടെ മടിയില്‍ കിടപ്പുണ്ട്.
സ്വന്തം തലയോട്ടി തെരുവിലേക്ക് നീട്ടി ഒരു കബന്ധം ഭിക്ഷ ചോദിക്കുന്നു.