ഐശ്വര്യ കെ.

Published: 10 November 2024 കവിത

ചൂണ്ടക്കൊളുത്ത്

ഓർമ്മകൾ ചൂണ്ടക്കൊളുത്ത് പോലെയാണ്,
ഹൃദയത്തിന്റെ ഒത്ത നടുക്ക് തന്നെ
അത് കൊത്തി വലിക്കും.
എത്ര വേഗത്തിൽ
പുറത്തേക്കോടാൻ നോക്കിയാലും
അത് നമ്മോടൊപ്പം പായും.
ഉയർന്ന് ചാടിയാലും
ആഴങ്ങളിലേക്ക് ഊളിയിട്ടാലും
കൂർത്തു വളഞ്ഞ അറ്റം
പിന്നെയും തറഞ്ഞു തറഞ്ഞങ്ങനെ…
പക്ഷേ,
നിസ്സഹായത മുഴുവൻ കണ്ണിൽ നിറച്ചുവെച്ച്
കൊഴുത്ത ദ്രാവകം പടർന്ന
മുറിയിൽ നിന്ന് രക്ഷപ്പെടാം
എന്ന് കരുതിയെങ്കിൽ തെറ്റി.
ചോര പൊടിഞ്ഞതിന്റെ വേദന
പങ്കുവെക്കാൻ ഭാഷയില്ലാതെ
വാക്കുകൾ തൊണ്ടയിൽ കിടന്നു
വിങ്ങുന്നതും നോക്കി
കൂർത്ത അറ്റം ഒന്നുകൂടി ആഴ്ത്തിയിറക്കുന്നു.
“അത്ര മാത്രം.”

ഐശ്വര്യ കെ.

അതിഥി അധ്യാപിക ഗവ. ആർട്സ് & സയൻസ് കോളേജ്, ചേലക്കര.

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

3.8 6 votes
Rating
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Haripriya
Haripriya
11 months ago

നല്ല ഭാഷ!
ശക്തമായ ആവിഷ്കാരം

Ganga
Ganga
11 months ago

ഓർമ്മകൾ

Anjana P S
Anjana P S
11 months ago

പ്രിയ അധ്യാപിക 🤗❤️

Govii..
Govii..
11 months ago

unexpected move ma’am🙌🏻..and was so satisfying…. “അത്ര മാത്രം”😁🤍

4
0
Would love your thoughts, please comment.x
()
x