ജോയ് തമലംPublished: 10 October 2025 കവിത ചിലനേരം ചിലനേരംചിലരുടെ ചിരിയിൽചോരക്കൊതിതിളച്ചുനിറഞ്ഞു.ചിലനേരംചിലരുടെ മിഴിയിൽകാപട്യക്കരിങ്കടൽഇളകിയമർന്നു.ചിലനേരംചിലരുടെ നാവിൽതേനിറ്റും നുണകൾപഴുത്തു കൊഴിഞ്ഞു.ചിലനേരംചിലരുടെ കൈയ്യിൽകൊടുവാളിൻമൂർച്ചയുറഞ്ഞു.ഇരുപാടും നോക്കി,അറിയുന്നവരാണവരെല്ലാം.വെളിപാടുകൾവേവും നേരംഗതകാലംഒറ്റും നേരംനെഞ്ചൊന്ന്നൊന്തു തണുത്തു.ചിലനേരംചിതയിൽ പോലുംചതിയന്മാർഓടിക്കയറും. ജോയ് തമലം Share