ഷഹ്സാദ്

Published: 10 October 2025 കവിത

സത്താരഹസ്യം

അറിവിതിനായ് നടക്കുന്ന ലോകർ
അറിവതിനാൽ പരം ആത്മസൗഖ്യം
അറിയുവതിന്നുകാംക്ഷിക്കും, അതിനാൽ
അറിയാം അറിവാത്മസൗഖ്യ ബന്ധം.

അറിവിതിനാദിയില്ല സർവ്വവു
-മറിവതിനാൽ അറിഞ്ഞുയരുന്നു,
അറിവതിലായ് മടങ്ങുന്നൊടുക്കം,
അറബിമകൻ 1 മൊഴിഞ്ഞ കാവ്യസാരം.

അവനിലുമേറിയതൊന്നില്ല, സർവ്വം
അവനരുളുന്നതാലായ് ഭവിക്കുന്നു.
അവനതിലാണ്ടവനാത്മഭാരമില്ല,
അവനിയിലാണ്ട കരുവെന്ന പോലെ.

തനുവിതിലായ് രമിക്കുന്ന ശരീരി, താൻ
തനിയെ തനുവായ്കണ്ട് ഭ്രമിക്കുന്നു.
തനു മരിക്കുന്നു, തൻ കർമ്മഭാരം
തനിയെസഹിക്കുന്നിതാത്മം നിതാന്തം.

പരമതമായ ഭ്രമം കൊണ്ടു ലോകർ
പരലോകസിദ്ധ പരമം മറക്കുന്നു,
തരമതുപോലെ മതം കൊണ്ട വർഗ്ഗം
വരുമതു നാശമിവർക്ക് നിത്യമായും.

ഇഹമിതിലാണ്ടവനെന്നുമീ സത്താ
മഹിമയെഴും രഹസ്യമായിരിക്കും.
അഹമതിലാണ്ടവനെക്കണ്ടവർക്കാ
-വഹമായിടുന്നു സത്താരഹസ്യം.

1. അറബി മകൻ: മുസ്ലിം സ്പെയിനിൽ ജീവിച്ചിരുന്ന മഹാനായ ഇബ്നു അറബി (1165-1240). അദ്ദേഹത്തിൻ്റെ മഹത്തായ കൃതി ഫുസൂസുൽ ഹികം (Bezels of wisdom) പ്രതിനിധാനം ചെയ്യുന്ന ആശയമാണ് അറിവാകുന്ന സത്തയുടെ (Being അല്ലെങ്കിൽ വൂജൂദ്) ഏകത്വം അല്ലെങ്കിൽ വഹ്ദത്തുൽ വുജൂദ് (Unity of being). നാരായണ ഗുരുവിൻ്റെ അറിവ് എന്ന ആശയവും അറബിയുടെ വഹ്ദത്തിൽ വുജൂദും തമ്മിലുള്ള ബന്ധം മനസിൽ വെച്ചുകൊണ്ടാണ് ഈ കവിത എഴുതിയത്.
This poem was written to bring forth a relation between wahdathul wajood of Ibn Arabi and Arivu of Nārāyana Guru.

ഷഹ്സാദ്

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
SAJATHIL MUJEEB
SAJATHIL MUJEEB
17 days ago

Good

1
0
Would love your thoughts, please comment.x
()
x