അടുപ്പ് മണ്ണുകൊണ്ടുണ്ടാക്കിയത് മണ്ണ് കുളത്തിൽ നിന്നെടുക്കപ്പെട്ടത് കുളത്തിന്റെ അധികാരി താക്കൂർ
ഞങ്ങടെ വിശപ്പിന് ഒരു റൊട്ടി ബജ്റ കൊണ്ടുള്ള ഒരു റൊട്ടി ബജ്റ പാടങ്ങളിൽ ചാഞ്ഞുകിടക്കുന്നു പാടങ്ങൾ താക്കൂറിന്റെ ഉടമസ്ഥതയിലാണ്. ഇവ താക്കൂറിന്റെ കാളകൾ ഇവ താക്കൂറിന്റെ കലപ്പ കലപ്പ പിടിക്കുന്ന കൈകൾ ഞങ്ങളുടേത്. വിളവ് താക്കൂറിന് അവകാശപ്പെട്ടത്.
കിണർ താക്കൂറിന്റെ . ഉടമസ്ഥതയിൽ അതിലെ വെള്ളവും അദ്ദേഹത്തിന്റേത്. പാടങ്ങളും ഭൂമിയും തെരുവുകളും സമതലങ്ങളും എല്ലാം താക്കൂറിന്റെ നിയന്ത്രണത്തിൽ
ഞങ്ങൾക്ക് സ്വന്തമായി എന്തുണ്ട്?. ഗ്രാമം? നഗരം? രാജ്യം?
Dr. K. K. SIVADAS
Prof. Department of Malayalam
University of Kerala,
Karyavattom Campus.