മനു. എം.
Published: 8 August 2024 സാഹിത്യപഠനം
വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത്.
വി.കെ.എന്നിൻ്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച് ഭാഗം-5
സറ്റയർ വി.കെ.എന്നിൻ്റെ കഥകളിൽ
ധാർമ്മികവും സാമുദായികവുമായ പെരുമാറ്റങ്ങളുടെ അടിത്തട്ടുകളിലുള്ള ആശയങ്ങളെ ഖണ്ഡ്ഡനപരമായി വിമർശിച്ച്, ഈ പെരുമാറ്റങ്ങളിൽ പരിവർത്തനം വരുത്തണമെന്ന ഉദ്ദേശ്യമാണ് സറ്റയറിലുള്ളത്. വ്യക്തിഗതം, സാമുദായികം, രാഷ്ട്രീ യം, സന്മാർഗ്ഗികം എന്നീ നിലകളിൽ സറ്റയർ അവതരിപ്പിക്കപ്പെടാറുണ്ട്. വിദ്വേഷം, ലഘുകോപം എന്നിവ സറ്റയറിൻ്റെ സവിശേഷതകളാണ്. മോക്ക് എപ്പിക്കിന്റെ സവിശേഷമായ ഘടകങ്ങളിലൊന്നാണ് സറ്റയർ, വി.കെ. എന്നിൻ്റെ മഹാഭാരത പ്രമേയ കഥകളിൽ സറ്റയറിൻ്റെ സവിശേഷ ഘടകങ്ങൾ ധാരാളമായി അവതരിപ്പിച്ച് കാണു ന്നുണ്ട്. സറ്റയർ സൃഷ്‌ടിക്കാൻ മോക്ക് എപ്പിക്ക് സങ്കേതത്തിൽ സ്വീകരിക്കാറുള്ള ഘടകങ്ങളെ മുൻനിർത്തിയാണ് ഇവിടെ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.
നായകസങ്കല്പങ്ങളുടെ സറ്റയർ
ഇതിഹാസത്തിലെ നായക സങ്കല്പത്തെ തള്ളിക്കളയാൻ സറ്റയർ ഉപയോ ഗിക്കാറുണ്ട്. ഇതിഹാസ നായകന്മാർക്കുണ്ടായിരിക്കേണ്ട ഉദാത്തവും ഗംഭീരവു മായ സ്വഭാവ സവിശേഷതകളെ ചോദ്യം ചെയ്യാനും അതിനു മാറ്റം വരുത്തി പരിവർത്തിപ്പിക്കാനും സറ്റയറിലൂടെ വി.കെ.എൻ ശ്രമിക്കുന്നു. വ്യക്തിഗതമായ ആക്ഷേപഹാസ്യമാണ് ഇവിടെ സ്വീകരിക്കുന്നത് ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.
‘പിതാമഹിളാളികള് ‘ എന്ന കഥയിൽ കുരുവംശത്തിൻ്റെ പിതാമഹനായ ശന്തനുവിന് നേരെ സറ്റയർ പ്രയോഗിച്ചിരിക്കുന്നത് ഇതിനുദാഹരണമാണ്. സത്യവതി യിൽ ആകൃഷ്‌ടനായ ശന്തനു അവളുടെ പിതാവിനോട് മകളെ വിവാഹം ചെയ്തു
തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സത്യവതിയിലുണ്ടാകുന്ന കുഞ്ഞിന് രാജ്യം നൽകിയാൽ മാത്രമേ വിവാഹത്തിന് താൻ സമ്മതിക്കുകയുള്ളു എന്ന് സത്യവതി യുടെ പിതാവായ മുക്കുവൻ വ്യവസ്ഥവച്ചു. ഇതിനു തയ്യാറാകാതിരുന്ന ശന്തനു സത്യ വതിയെ കിട്ടാത്തതിലുള്ള ദുഃഖത്തിൽ വിഷമിച്ചിരിക്കുന്നത് വി.കെ.എൻ അവതരി പ്പിക്കുന്നത് സറ്റയറിലൂടെയാണ്.
“കേട്ടോ സർ ചാത്തു, അച്ഛൻ തമ്പുരാൻ ഇവിടെ ഒരരുക്കായ മട്ടാണ്. എന്തു കായാണെന്ന് അറിയില്ല. ഉണ്ണില്ല, ഉറങ്ങില്ല, തുറില്ല. തുറിയാലൊട്ട് ശൗചം ചെയ്യില്ല. പൊരിച്ച മീൻ എന്നു കേട്ടാൽ മാത്രം ആർത്തിയോടെ ചുറ്റും നോക്കും. എന്തിൻറെ കേടാണിത്. “”
ഇതിഹാസത്തിലെ പിതാമഹനായ കഥാപാത്രത്തെ ഇവിടെ വി.കെ.എൻ ആക്ഷേപിക്കുകയാണ്, ശന്തനുവിൻ്റെ സ്വഭാവത്തിലെ വൈകല്യത്തെയും പൊള്ള ത്തരങ്ങളെയും ആക്ഷേപിക്കാനും പരിവർത്തിപ്പിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്.
ശന്തനു ഈ കാണിക്കുന്നതെല്ലാം സത്യവതിയെ കിട്ടാനുള്ള സൂത്രപ്പണിക ളാണെന്നാണ് വി.കെ.എൻ ഇവിടെ സറ്റയറിലൂടെ പറയാൻ ശ്രമിക്കുന്നത്. ശന്തനു ഭീഷ്‌മരെ പറ്റിക്കാനാണ് ഇങ്ങനെ അഭിനയിക്കുന്നത്. പൊരിച്ച മീൻ എന്നു കേട്ടാൽ മാത്രം തലയുയർത്തി നോക്കുന്നു എന്നു പറയുമ്പോൽ ഭക്ഷണകാര്യത്തിൽ യാതൊരു താല്പ്‌പര്യക്കുറവും ശന്തനു വരുത്തുന്നില്ല. അതിനാൽ ഈ കാണിക്കുന്നതൊക്കെ അഭിനയമാണ് എന്ന് അഭിവ്യക്തമാക്കാനാണ് വി.കെ.എൻ ഇവിടെ സറ്റയർ ഉപയോഗി ക്കുന്നത്. സമകാലിക സമൂഹത്തിലെ ജീവിത സന്ദർഭങ്ങളെ വിശദീകരിക്കാനും ഈ
ഉദാഹരണം ഉപയുക്തമാണ്.
‘നളചരിതം മൂലം’ എന്ന കഥയിൽ ദമയന്തിയുടെ അച്ഛനെക്കുറിച്ച് വിശദീക രിക്കുന്നത് ഇങ്ങനെയാണ്. “അതികേമനായ ഭീമനച്ചന് രണ്ട് പുത്രന്മാരും ഒരു പുത്രി യുമുണ്ടായി. യജ്ഞത്തിന് രാജ്ഞിയും നിർല്ലോഭം സഹകരിച്ചു എന്ന് പറയേണ്ടതി ല്ലല്ലോ.
പുത്രന്മാർ കഥയിലൊതുങ്ങില്ല. വിസ്‌താരഭയമാകും മന്ത്രവാദം വേണ്ടിവരും. ഇവന്മാരെ നമുക്ക് അവന്മാരുടെ വായ്‌പാട്ടിനുവിടാം. മോൺസ്റ്റേഴ്സ് എങ്ങനെയും ജീവിച്ചു കൊള്ളും. വായകീറിയ ദൈവം ഇരകല്പിക്കുന്ന വിദ്യ ഇക്കാലവും തുട രുന്നുമുണ്ട്.”
അരാജകമായ ലൈംഗിക ജീവിതത്തെ കളിയാക്കാനാണ് വി.കെ.എൻ ഇവിടെ സറ്റയർ ഉപയോഗിക്കുന്നത് ഇതിഹാസകഥയിലെ രാജാക്കന്മാരെ ഒന്നടങ്കം ആക്ഷേ പിക്കുന്നു. രണ്ടോമൂന്നോ മക്കളെക്കുറിച്ച് മാത്രമേ വിസ്‌തരിക്കാൻ കഴിയുകയുള്ളു. ബാക്കിയൊക്കെ വിവരിക്കാൻ നിന്നാൽ ഒരു രക്ഷയുമുണ്ടാകില്ല. രാജാക്കന്മാർക്ക് ധാരാളം കുട്ടികളെ ഉണ്ടാക്കാനുള്ള സാഹചര്യത്തെയാണ് വി.കെ.എൻ ഇവിടെ വിമർശിക്കുന്നത്. പുത്രന്മാരെക്കുറിച്ച് വിശദീകരിക്കണമെങ്കിൽ മന്ത്രവാദം വേണ്ടി വരും എന്നാണ് വി.കെ.എന്നിൻ്റെ അഭിപ്രായം.
വായ്കീറിയ ദൈവം ഇരയും കല്‌പിച്ചോളും എന്ന പഴമൊഴിയെയും വി.കെ.എൻ ഇവിടെ വിമർശിക്കുന്നു. തോന്നിയ പാട്ടിന് ജീവിച്ചിട്ട് അതിനനുസരിച്ച് പഴമൊഴി സൃഷ്ടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന ബോധം ഈ ഉദാഹ രണത്തിൽ നിന്നും വായിച്ചെടുക്കാം.
മൂലധനം എന്ന കഥയിൽ ക്യപരുടെ ജനനത്തെക്കുറിച്ച് വിവരിക്കുന്ന സന്ദർഭത്തിൽ വി.കെ.എൻ എഴുതുന്നു.
“ആരാണി കൃപൻ എന്നല്ലേ?
“വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാമെണ്ണ തേച്ചൊറ്റമുണ്ടുമായ് മരുവുന്ന ഫുലാ ജുകൾ മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിൽ സുലഭമാണല്ലോ. ഇവളുമാരെക്കു റിച്ച് മഹാകവി പി.നായാരായണമേനോൻ അന്യത്ര വിസ്‌തരിച്ചിട്ടുമുണ്ട്. എന്നുപറ ഞ്ഞാൽ അദ്ദേഹമെഴുതിയ ‘ഗണപതി’ എന്നോ മറ്റോ പേരായ ഖണ്ഡകാവ്യം ഇവിടെ പകർത്തുകയല്ല “
മുനിമാരുടെ തപസ്സിളക്കാൻ ദേവന്മാർ നിയോഗിക്കുന്ന അപസരസ്സുകൾക്ക് യാതൊരു വിധ ദിവ്യപരിവേഷവും വ്യക്തിത്വവും വി.കെ.എൻ തന്റെ കഥകളിൽ നൽകാൻ ശ്രമിക്കുന്നില്ല. അവർ ഫുലാജുകളാണ്. വേശ്യകളാണ് എന്നാണ് വി.കെ. എന്നിന്റെ ആക്ഷേപം ഇവളുമാരെക്കുറിച്ച് മഹാകവി പി.നാരായണമേനോൻ (വള്ളത്തോൾ നാരായണമേനോൻ) വർണ്ണിക്കുന്നതുപോലെയൊന്നും വിവരിക്കാൻ തനിക്കുകഴിയില്ല എന്നാണ് വി.കെ.എൻ. വിവക്ഷിക്കുന്നത്. ‘ഗണപതി’യോ എന്നോ മറ്റോപേരായ ഖണ്ഡകാവ്യം’ എന്ന് വിശദീകരിക്കുമ്പോൾ അതിന്മേൽ തനിക്ക് യാതൊരു താല്പ്പര്യവുമില്ല എന്ന് വ്യക്തമാക്കാനാണ് വി.കെ.എൻ ശ്രമിക്കുന്നത്. ഇതിഹാസ കഥയിലെ അപ്സരസ്സുകളും അവരെക്കുറിച്ച് കവിതയെഴുതുന്ന വള്ള ത്തോൾ നാരായണമേനോനും ഇവിടെ വി.കെഎന്നിൻ്റെ സറ്റയറിന് പാത്രമായിത്തീ രുന്നു.
ആഖ്യാന വൈവിധ്യത്തിലെ ആക്ഷേപഹാസ്യം
ആഖ്യാനത്തിലെ വൈവിധ്യങ്ങളിലൂടെ ആക്ഷേപഹാസ്യം അവതരിപ്പിക്കുന്നു.മോക്ക് എപ്പിക്ക് കൃതികളിൽ സറ്റയർ പ്രധാനമായും ഉപയോഗിക്കുന്നത് ആഖ്യാന വൈവിധ്യങ്ങളിലൂടെയാണ്. കഥ പറച്ചിലിലെ രീതിയിൽ വരുത്തുന്ന വൈചിത്ര്യങ്ങൾ ഇതിനുദാഹരണമാണ്. ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാവുന്നതാണ്.
ദുഷ്യന്തൻ മാഷ് എന്ന കഥയിൽ ദുഷ്യന്തൻ്റെയും ശകുന്തളയുടേയും കഥപ റഞ്ഞ് കഴിയാറാവുമ്പോൾ എഴുത്തുകാരൻ്റെ ആത്മഗതം കഥയിൽ അവതരിപ്പിക്ക പ്പെടുന്നു. ശകുന്തളയുടെ പുത്രനെ ദുഷ്യന്തൻ ഇങ്ങനെ അനുഗ്രഹിക്കുന്നു. “ചെക്കനു ഞാൻ ഭരതനെന്നു പേരിടുന്നു. അവന് പരിപ്പുവട കൊടുക്കുന്നു. ഇവനിൽ നിന്നാണ് ഇന്ത്യക്ക് ഭാരതം എന്ന പേർ കിട്ടുക. ‘ഇന്ത്യ കണ്ടുപിടിച്ച ഞാൻ’ എന്നു പേരായ തന്റെ ഗ്രന്ഥത്തിൽ ജവഹർലാൽ നെഹ്റു ഇതെല്ലാം വിസ്തരിക്കും” ഇതിനെ തുടർന്ന് വി.കെ.എൻ ആത്മഗതം പറയുന്നു. “ഇക്കാലത്തും ഇന്ത്യ തുടർച്ചയായി കണ്ടുപിടിക്കപ്പെട്ടുവരികയാണല്ലോ. നാടാകമാനം ഇക്കാലവും ശാകുന്തളം നാടകം കളിച്ചുവരുന്ന വരവ്. അഭിജ്ഞാനമായും ഭാഷാ നെഷധമായും”
കഥാഗതിയിൽ നിന്നു തെന്നിമാറി പുതിയൊരു ആശയസൃഷ്ടി നടത്താനാണ് വി.കെ.ൻ ഇവിടെ ശ്രമിക്കുന്നത്. നെഹ്റുവിനെയും അദ്ദേഹത്തിൻ്റെ കൃതിയെയും ആക്ഷേപിക്കാനുള്ള ഇടമായി കഥാസന്ദർഭത്തെ പ്രയോജനപ്പെടുത്തുകയാണ് വി.കെ.എൻ എഴുത്തുകാരന്റെ ആത്മഗതം കഥയിലേക്ക് സംക്രമിപ്പിക്കുന്നത്. ശാകുന്തളം കഥ ഇക്കാലവും അവർത്തിക്കുന്നു. എന്നെ അഭിപ്രായം എഴുത്തുകാ രൻ മഹാഭാരത കഥയെ അപഗ്രഥിച്ചുകണ്ടെത്തുന്ന നിഗമനമാണ്. ഇത് കഥാസന്ദർഭ ത്തിൽ കൂട്ടിച്ചേർക്കുന്നത് കഥയുടെ ഘടനയെ പൊളിച്ചെഴുതിക്കൊണ്ടാണ് മഹാഭാരത കഥ സമകാലിക കഥയായി തീരുന്നതിവിടെയാണ് ഇത് ആഖ്യാനത്തിലെ സവി ശേഷതയാണ്. നെഹ്റുവിനെ ആക്ഷേപിക്കുന്നതിനും സമകാലിക സാമൂഹികാവ സ്ഥയെ വിശകലനം ചെയ്യുന്നതിനുമെല്ലാം സറ്റയറിനെ സമർത്ഥമായി ഉപയോഗി ക്കാനാണ് വി.കെ.എൻ ഇവിടെ ശ്രമിക്കുന്നത്. ആഖ്യാനത്തിലെ വൈവിധ്യങ്ങളിലു ടെയാണ് ഇതിനു ശ്രമിക്കുന്നത്.
‘കേണൽ കർണ്ണൻ’ എന്ന വി.കെ.എന്നിൻ്റെ കഥ മഹാഭാരതത്തിലെ കർണ്ണന്റെ കഥയാണ്. കൗരവരുടേയും പാണ്‌ഡവരുടെയും അരങ്ങേറ്റ സമയത്ത് കർണൻ കട ന്നുവരുന്നതും കർണൻ അധിക്ഷേപിക്കപ്പെടുന്നതുമൊക്കെയാണ് ഈ കഥയിൽ അവ തരിപ്പിക്കപ്പെടുന്നത്. കർണന് മോക്ക് ഹീറോയിക് പരിവേഷമാണ് കഥയിൽ കഥാ പാത്രങ്ങളിലൂടെയാണ് കഥാഖ്യാനം നടത്തിയിരിക്കുന്നത്. മഹാഭാരത കഥയിൽ “രംഗ ഭൂമിയുടെ സർവ്വദിക്കുകളിൽ നിന്നും പ്രോത്സാഹന ശബ്ദങ്ങളുയർന്നു. ഇതെല്ലാം കണ്ട്, ഇതൊന്നും സഹിക്കാനാവാതെയെന്ന പോലെ സൂര്യൻ അസ്‌തമിച്ചു. എന്നാണ് പറഞ്ഞിരിക്കുന്നത്. വി.കെ.എൻ തൻ്റെ കഥയിലൂടെ അവസാനം ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
“എന്തിനകധികം? ആരുമാരും ജയിക്കാത്ത കളിയവസാനിച്ചപ്പോൾ കാണി കളും പിരിഞ്ഞു. സ്റ്റേഡിയം കാലിയായി. തുടർന്ന് നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ജനം കർണ്ണനും പാർത്ഥനും തുല്യമായി വോട്ടു ചെയ്തു.
ധർമപുത്രൻ തൻ്റെ ബാലറ്റുപേപ്പർ അസാധുവാക്കിക്കൊണ്ട് അതിലിങ്ങനെ കുറിച്ചു. സകലമാന വില്ലാളികളിലും ഒരു പൊടി മീതെയാണ് കർണ്ണൻ. ആരുവഞ്ചി ച്ചാണ് വിദ്വാൻ വകവരിക എന്നു കണ്ട് തന്നെ അറിയണം””
മഹാഭാരത കഥയിൽ കർണ്ണനെക്കുറിച്ച് യുധിഷ്‌ഠിരന് ഇപ്രകാരം ഒരഭിപ്രായം ഇല്ല. എന്നാൽ വി.കെ.എന്നിൻ്റെ കഥയിലേക്കെത്തുമ്പോൾ ആരു വഞ്ചിച്ചാണ വിദ്വാൻ വകവരിക’ എന്ന ആത്മഗതം യുധിഷ്‌ഠിരൻ പുറപ്പെടുവിക്കുന്നു. ഇവിടെ ആഖ്യാനത്തിലെ വ്യതിരിക്തത പ്രമേയത്തിലും ശൈലിയിലും വി.കെ. എൻ രൂപ പ്പെടുത്തുന്നത് ശ്രദ്ധേയമാണ്. കർണ്ണനെ സംബന്ധച്ച വി.കെ.എന്നിന്റെ അഭിപ്രായ മാണ് ഇവിടെ തെളിഞ്ഞുവരുന്നത്. കഥാസന്ദർഭത്തിലില്ലെങ്കിലും യുധിഷ്ഠിരൻ ഇങ്ങനെ ചിന്തിക്കാൻ സാധ്യതയുണ്ട് എന്ന് യുക്തി ഭദ്രമായി വി.കെ.എൻ അവതരി പ്പിച്ചിരിക്കുന്നു. കർണ്ണൻ്റെ അപകടം വരുത്തിവയ്ക്കാൻ സാധ്യതയുള്ള സ്വഭാവത്തെ, അതുപോലെ സ്വഭാവമുള്ള മനുഷ്യരെ അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഈ പ്രബന്ധത്തിലെ ആശയങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം
1. ഇതിഹാസ കാവ്യങ്ങളുടെ ഔപചാരികവും ഉദാത്തവുമായ മൂല്യസങ്കല്പങ്ങളെ അന്തസ്സാരശൂന്യവും ബാലിശവുമായ രീതിയിൽ ഭാഷ, പ്രമേയം എന്നിവയിലൂടെ അനുകരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നതാണ് മോക്ക് എപ്പിക്ക്. 1720 നും 1840 നും ഇടയിൽ യൂറോപ്പിലുണ്ടായ ഒരു കൂട്ടം കവിതകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് മോക്ക് എപ്പിക്ക് എന്ന സാഹിത്യ ശാഖ രൂപം കൊണ്ടത്.
2. മോക്ക് എപ്പിക്കിന് പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്. ട്രവസ്റ്റി, പാര ഡി, മോക്ക് ഹീറോയിക്, സറ്റയർ. ഏതെങ്കിലുമൊരു സാഹിത്യ കൃതിയെ, അതിന്റെ ഉദാത്തമായ ശൈലിയെ, തമാശ രൂപത്തിലും അനുദാത്തമായ രീതിയിലും ആവി ഷ്കരിക്കുന്നതാണ് ട്രാവസ്റ്റി. വളരെ താഴ്ന്ന രീതിയിലുള്ള പ്രമേയ ങ്ങളെ ഉദാത്തമായി രീതിയിലും ദ്വയാർത്ഥ പ്രയോഗങ്ങളോടും കൂടി അവതരിപ്പിക്കു ന്നതാണ് മോക്ക് ഹീറോയിക്. ധാർമ്മികവും സാമുദായികവുമായുള്ള പെരുമാറ്റങ്ങ ളുടെ അടിത്തട്ടുകളിലുള്ള ആശയങ്ങളെ ഖണ്‌ഡനപരമായി വിമർശിക്കുന്നതാണ് സറ്റയർ. ഗദ്യത്തിലോ പദ്യത്തിലോ ഉള്ള സാഹിത്യ കൃതികളുടെ പരിഹാസോദ്ദേശ ത്തോടുകൂടിയോ അല്ലാതെയോ ഉള്ള വികടാനുകരണമാണ് പാരഡി
3.മലയാള സാഹിത്യത്തിന് തോലനിൽ ആരംഭിക്കുന്ന മോക്ക് എപ്പിക്കിന്റെ പാരമ്പര്യമുണ്ട്. കുഞ്ചൻനമ്പ്യാരും ബഷീറുമൊക്കെ മോക്ക് എപ്പിക്കിലൂടെ ഇതിഹാസ കഥയെയും സന്ദർഭങ്ങളെയും പുനർനിർമ്മിച്ചു. ഇവർ മൂല്യങ്ങളെ നവീകരിക്കുക മാത്രമല്ല ചെയ്തത്. ആ വ്യവസ്ഥയേയും ഘടനയേയുംതന്നെ മറിച്ചിടുകയായിരു ന്നു. ഇത് വ്യവസ്ഥയോടുള്ള നിഷേധഹാസ്യത്തിൻ്റെ പാരമ്പര്യം കൂടിയാണ്.
4.വടക്കേ കൂട്ടാലെ നാരായണൻ കുട്ടി നായർ എന്ന വി.കെ.എൻ ധാരാളം മഹാ ഭാരത പ്രമേയ കഥകൾ എഴുതിയിട്ടുണ്ട്. മഹാഭാരതേതിഹാസത്തെ ഈ കഥകളി ലൂടെ വി.കെ.എൻ. മോക്ക് എപ്പിക്കാക്കുന്നു.
5.. ട്രാവസ്റ്റിയുടെ സവിശേഷതകൾ വി.കെ.എന്നിൻ്റെ കഥകളിലുണ്ട്. ഗൗരവമുള്ള പ്രമേയത്തെ ഇടിച്ച് താഴ്ത്തുക, ഇതിഹാസ നായകന്മാരെയും ദൈവങ്ങളെയും കോമാ ളികളായി അവതരിപ്പിക്കുക. മൂലകൃതിയോടൊപ്പം കാലിക പ്രസക്തമായ കാര്യങ്ങൾ കൂട്ടിച്ചേർത്ത് കൃതിയെ വലിപ്പമുള്ളതാക്കുക തുടങ്ങിയ സവിശേഷതകൾ വി.കെ. എൻ കഥകളിൽ ഉണ്ട്. മഹാഭാരത കഥയിലെ ധർമ്മ സങ്കല്‌പങ്ങൾ, കഥാപാത്രങ്ങ ളുടെ സ്വഭാവ സവിശേഷതകൾ എന്നിവയെ വി.കെ.എൻ മോക്ക് എപ്പിക്കാക്കുന്നു. യുധിഷ്‌ഠിരൻ്റെ ധാർമ്മികത അയാൾക്കുതന്നെ ഒരു ഭാരമാണെന്നും വനവാസവും വീരയുദ്ധങ്ങളുമൊക്കെ ഗതികേടാണെന്നും വി.കെ.എൻ ഈ സങ്കേതത്തിലൂടെ തെളിയിക്കുന്നു. സമകാലികവും സാർവ്വകാലികവുമായ വ്യവസ്ഥയോടുള്ള നിഷേധ ഹാസ്യ ത്തിന്റെ സ്വഭാവം വി.കെ.എൻ കഥകളിൽ പൊന്തിച്ചുനില്ക്കുന്നു.
6. പദപ്രയോഗങ്ങളുടെ സവിശേഷമായ പാരഡി സൃഷ്ടിക്കുകയാണ് ഈ കഥ കളിലൂടെ വി.കെ.എൻ ചെയ്യുന്നത്. ശത്രുനിഗ്രഹം എന്നർത്ഥം വരുന്ന അരിമർദ്ദനം എന്ന പദത്തെ ഭക്ഷണം കഴിക്കുക എന്ന അർത്ഥത്തിൽ പാരഡിയാക്കിയിരിക്കുന്നു. നായാട്ട് എന്ന ഇതിഹാസപദത്തെ ലൈംഗികതക്കായുള്ള അരാചകമായ യാത്ര എന്ന അർത്ഥത്തിൽ പാരഡിയാക്കുന്നു. പദതലത്തിൽ തന്നെ കാവ്യാർത്ഥത്തെ നിർമ്മി ക്കാനും തകിടം മറിക്കാനും ശ്രമിക്കുന്ന മോക്ക് എപ്പിക്കിൻ്റെ സവിശേഷ സ്വഭാവം പാരഡിയിലൂടെ അനാവൃതമാകുന്നു. സമകാല ജീവിത യാഥാർത്ഥ്യങ്ങളുടെ പ്രശ്ന ങ്ങൾക്കു നേർക്ക് നിഷേധാത്മകവും പരിവർത്തന സ്വഭാവമുള്ളതുമായ ആശയഗ തികൾ യുക്തി ഭദ്രമായി സന്നിവേശിപ്പിക്കാൻ വി.കെ.എന്നിന് പാരഡിയിലൂടെ സാധിക്കുന്നു.
7.ഇതിഹാസ കഥയിലെ രാക്ഷസന്മാരെയും അപ്രധാന കഥാപാത്രങ്ങളെയു മൊക്കെ ഗൗരവസ്വഭാവമുള്ളവരായി പരിവർത്തിപ്പിക്കാൻ മോക്ക് ഹീറോയിക്കിലൂടെ വി.കെ.എന്നിന് സാധിച്ചു. ഇതിഹാസ കഥയിൽ അബലയായി അവതരിപ്പിക്കപ്പെട്ട പാഞ്ചാലിയെയും, രാക്ഷസിയായി അവതരിപ്പിക്കപ്പെട്ട ഹിഡുംബിയെയും നായക കഥാപാത്രങ്ങളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന വ്യക്തിത്വ സവിശേഷതകൾ ഉള്ളവരായി വി.കെ.എൻ ആവിഷ്‌കരിക്കുന്നു. ഇതിഹാസ കഥയിൽ അപ്രധാനമായി കരുതപ്പെട്ടിരുന്ന ഭക്ഷണം ലൈംഗികത തുടങ്ങിയ മനുഷ്യന്റെ പ്രഥമിക ചോദനകളെ വി.കെ.എൻ ഏറ്റവും പ്രധാനപ്പെട്ട അർത്ഥത്തിൽ കൃതിയിൽ ആവിഷ്കരിച്ചിരി ക്കുന്നു. ജീവിത യാഥാർത്ഥ്യങ്ങളെ തെളിമയോടും യുക്തിഭദ്രമായും നിരീക്ഷിക്കാൻ വി.കെ.എന്നിന് സാധിക്കുന്നത് ഇവിടെയാണ്.
8.രാഷ്ട്രീയവും സാമുദായികവും ധാർമ്മികവുമായ വ്യത്യസ്‌ത ഘടകങ്ങളെ ആക്ഷേപിക്കുകയാണ് സറ്റയറിലൂടെ വി.കെ.എൻ ചെയ്യുന്നത്. ആക്ഷേപിക്കുന്ന തോടൊപ്പം അവയെ പരിവർത്തിപ്പിക്കാനും ശ്രമിക്കുന്നു. അധികാര പൊങ്ങച്ചങ്ങ ളെയും ലൈംഗിക അരാചകത്വത്തെയും ശന്തനു, ഭീഷ്‌മർ തുടങ്ങിയ കഥാപാത്രങ്ങ ളിലൂടെ ആക്ഷേപിച്ച അവതരിപ്പിക്കാൻ വി.കെ.എൻ ശ്രമിക്കുന്നു. സാഹിത്യത്തി ലെയും രാഷ്ട്രീയത്തിലെയും പ്രശ്‌നങ്ങളെ ആക്ഷേപിച്ച് പരിവർത്തിപ്പിക്കാനും ശ്രമി ക്കുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ അംഗവർണ്ണന നടത്തുന്നതല്ല കവിതയെന്ന് വള്ള ത്തോളിന്റെ ‘ഗണപതി’ എന്ന കവിതയെ മുൻനിർത്തി സറ്റയർ സൃഷ്ടിക്കുന്നു. നെഹ്റുവിന്റെ ഭരണ പരിഷ്കാരങ്ങളിലെ വൈകല്യങ്ങൾ തുറന്നു കാണിക്കാനും വി.കെ.എൻ സറ്റയറിലൂടെ ശ്രമിക്കുന്നു.
9. മഹാഭാരതത്തെ സമകാലികവും സാർവ്വകാലികവുമാക്കാൻ മോക്ക് എപ്പിക്കി ലൂടെ വി.കെ.എന്നിന് സാധിച്ചു. ഇതിഹാസ മൂല്യ സങ്കല്‌പങ്ങളുടെ ഘടനയെ അപ്പാടെ തകർത്തുകൊണ്ട് ജനാധിപത്യ ബോധത്തിൻ്റെയും മാനവികമൂല്യങ്ങളു ടെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ടാണ് വി.കെ.എൻ മഹാഭാരതത്തെ മോക്ക് എപ്പിക്ക് ആക്കുന്നത്. ഇത് തോലനിൽ ആരംഭിക്കുകയും നമ്പ്യാരിലും ബഷീറിലും തുടരു കയും ചെയ്‌ത വ്യവസ്ഥാ നിഷേധഹാസ്യത്തിൻ്റെ പാരമ്പര്യം കൂടിയാണ്.