മുജീബ് റഹ്മാൻ എ

Published: 10 March 2024 കവിത

കപ്പലോട്ടക്കാരനോട്
ഒരു ചോദ്യം

പുക
പുകക്കുഴൽ
കപ്പൽ

ഭൂമി ഉരുണ്ടതാണെന്ന്
പഠിച്ചത്
ഈ രൂപകങ്ങൾ കൊണ്ടായിരുന്നു.

കാറ്റു പിടിച്ച്
കാറും കോളും ഭേദിച്ച്
തിരകളെ വകഞ്ഞ്
തീരമണയുന്ന ജല യാനം

കടൽ ഭൂതങ്ങൾ
കടലിനാഴങ്ങളിലേക്ക്
താഴ്ത്തവെ
കടലിനക്കരെ പോണോരും
മുത്തും പവിഴവും കാക്കുന്ന
കാവൽ ഭൂതങ്ങളും

ചോരക്കടലും
കണ്ണീർക്കടലും
തിരയടിച്ച്
ഒരേ കടലായതെങ്ങനെ?

മുജീബ് റഹ്മാൻ എ

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

5 2 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x