ഗിരി ശങ്കർ എ. ജെ.Published: 10 August 2025 കവിത പട്ടിയുടെ ക്യാൻവാസ് ആകാശം നിലംപൊത്തിയ ജലാശയമാണ് പട്ടിയുടെ ക്യാൻവാസ്അവൻ ആകാശത്തിന്റെ ചിത്രത്തെ നാക്കുകൊണ്ട് തിരുത്തി വരയ്ക്കുന്നു!ദാഹം തീർന്നവന്റെ തൃപ്തിയോടെ നായ മടങ്ങുമ്പോൾ ചിത്രം വീണ്ടും പഴയ പടി !ചിലതൊക്കെ അങ്ങനെയാണ് എത്രയൊക്കെ തിരുത്തിയാലും…..! ഗിരി ശങ്കർ എ. ജെ.ഹൈസ്കൂൾ ടീച്ചർ, മലയാളം GGVHSS Feroke ചിത്രീകരണംശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ. Share