ടി. പി. വിനോദ്Published: 10 April 2025 കവിത വായനയുടെ രണ്ട് ഉപമകൾ (1)ചികഞ്ഞ്ചുഴിഞ്ഞ്വായിച്ചാൽഏത് കവിതയുംകവിതയാകുന്നു.അഥവാഏത് കവിതയ്ക്കുംകവിതയാകാനുള്ളസൂക്ഷ്മതകൾ, രഹസ്യങ്ങളുംവാക്കുകളിൽ,വാക്കുകൾക്കിടയിലുംഒളിഞ്ഞിരിക്കുന്നു; മരിച്ച്മരിച്ച്ജീവിക്കുമ്പോൾജീവിതമെന്നപോലെ. (2)വകഞ്ഞ്വിടർത്തിമനസ്സിലാക്കാൻ ശ്രമിച്ചാൽഏത് കവിതയുംചിലപ്പോൾകവിതയല്ലാതാകുന്നു.അഥവാഏത് കവിതയെയുംകവിതയല്ലാതാക്കുന്നവിസ്തൃതി, വീക്ഷണാനുപാതങ്ങൾവാക്കുകളിൽ,വാക്കുകൾക്കിടയിലുംഉണർന്നിരിക്കുന്നു; ജീവിച്ച്ജീവിച്ച്മരിക്കുമ്പോൾമരണമെന്നപോലെ. Dr. Vinod T. P. Associate Professor, Department of Chemistry, CHRIST (Deemed to be University), Hosur Road, Bangalore - 560029, Karnataka, India Mobile: +91 702 250714 ചിത്രീകണംസ്റ്റാര്ലി. ജി എസ് Share