
സംഗീതാ സന്തോഷ്.
Published: 7 August 2024 കവിത
ക്യാൻ്റീൻ ഡിസ്കളറേഷൻസ്

ക്യാന്റീന്‍* *ഡിസ്‌കളറേഷന്‍സ്*
മെഡിക്കല്‍ കോളേജ്: തൂക്കുപാത്രത്തിലെ കഞ്ഞി.
പദ്മനാഭന്റെ നിറസമ്പത്തിന് കൊന്നപ്പൂക്കളുടെ മഞ്ഞപ്പ്
വെയിലിന്റെ വിളറിയ മഞ്ഞയാണത്രേ സുഖമില്ലായ്മക്ക്!
*വോഡ്കയോ ടെക്വിലയോ മെസ്‌കലോ …
ബൈക്ക് vs ജെ.സി.ബി
ഭര്‍ത്താവേ സ്തുതി!
*പി.ആര്‍.എസ്* ഹോസ്പിറ്റല്‍ : കൊള്ളാം!
പെറ്റമ്മയുടെ നിലവിളി
ആറ്റുകാലേക്ക് ഒഴുകിമാറി.
ശര്‍ക്കരപ്പായസത്തിന്റെ തവിട്ടു നിറം കിള്ളിയാറിന്.
അടപ്രഥമന്റെ ചതുരക്കഷണങ്ങള്‍ അമ്മയുടെ സാരിയിലെ
ഡിസൈനാകുന്നു!
*എന്‍.എസ്* ആശുപത്രി : ങാ ! വിശപ്പകറ്റാം.
പെരുങ്കായക്കൂട്ടിന് വിലക്കുറവുണ്ടത്രേ!
സാമ്പാറിനല്ല : ബില്ലിന്.
അഷ്ടമുടിക്ക് കായാമ്പൂ നിറമോ കറുപ്പോ !
അമൃതാതുരാലയം : വിശേഷം തന്നെ!
വിശിഷ്ട ഭോജ്യങ്ങള്‍ നാനാതരം.
ഇടവേളയില്‍, ഇടപ്പള്ളിയില്‍ രമണനോടൊപ്പം ആടുമേയ്ക്കാം …
അവിശുദ്ധ പ്രണയം ബ്രഹ്മപുരത്ത്* പുകയുന്നു….
ഞാനും പറഞ്ഞതിതൊക്കെയാണെന്നും സുസ്ഥിരപ്രേമമൂഴിയിലില്ലെന്നും
ചന്ദ്രികാ* സഖി ഭാനുമതി കവിളില്‍ തലോടി മൊഴിയുന്നു!
പാലാരിവട്ടം പാലമേ നമോവാകം : എനിക്കും നിനക്കും തമ്മിലെന്ത്?
പള്ളിയിലെ നേര്‍ച്ചക്കിരീടം സ്വര്‍ണമോ കലര്‍പ്പോ …
‘പാല്‍ പാല്‍ പശുവിന്‍പാല്‍
ഏത് പശു
കൊമ്പുള്ള പശു
……………………….
എന്ത് കുളം
എറണാകുളം* ‘
*Nota Bene : അച്ഛാ അമ്മേ ഭര്‍ത്താവേ…
പുകവലിയും വെള്ളമടിയും സൂക്ഷിച്ചു മാത്രം!
ക്യാന്റീനുകള്‍ സൂപ്പറാ!
72 Kg ല്‍ നിന്നും എന്റെ വെയ്റ്റ് കൂട്ടരുതേ…..
കഴിഞ്ഞില്ല, നെപ്പോട്ടിസ*ത്തില്‍ ഹിറ്റായ സിനിമ പോലെ വീണ്ടും തുടങ്ങുന്നു:
ഗസ്റ്റ്ഹൗസ്‌റൂമില്‍ ഇഡ്ഡലിപ്പാത്രത്തിലെ കിണ്ണത്തപ്പം പോലെ പുഴുങ്ങി വീര്‍ക്കുന്ന ഞാന്‍ .
റൈറ്റോ ലെഫ്‌റ്റോ
അം : അംബുജം മാത്രമോ?
ആഗോളതാപനം, സ്വാതന്ത്ര്യം , രാമന്‍ , ഫെഡറലിസം !
പള്ളി : അമ്പലം : ഓന്തുകള്‍ക്കും മുമ്പ് ബുദ്ധന്‍!
ഇത്യാദി ഹോം ഡെക്കേഴ്‌സ് എക്‌സ്‌ചെയ്ഞ്ച് ചെയ്യൂ :കജാരിയ* ഉപയോഗിക്കൂ.. ക്ലാസ്സ് ലുക്ക് നല്‍കൂ. വൃത്തിയാക്കാനെന്തെളുപ്പം ….
ഇപ്പോളിന്ത്യയ്ക്ക് തൂവെള്ള നിറം.
1* ആശുപത്രിവാസങ്ങ
ളിലെ രുചിയനുഭവങ്ങളും ചില സാമൂഹ്യ ചിന്തകളും ചേര്‍ത്തെഴുതിയത്.
2* വോഡ്ക, ടെക്വില,മെസ്‌കല്‍ – വിവിധയിനം മദ്യങ്ങള്‍
3* ബ്രഹ്മപുരം -മാലിന്യപ്ലാന്റ്
4* ചന്ദ്രിക – ചങ്ങമ്പുഴയുടെ ‘രമണനി’ലെ നായിക.
5* കുട്ടികളുടെ ഒരിനം കളി.
6* Nota Bene – Nb = വായനക്കാര്‍ നന്നായി ശ്രദ്ധിക്കുക
7* നെപ്പോട്ടിസം = സ്വജനപക്ഷപാതം. (സിനിമയിലേതാണ് ഇവിടെ ഉദ്ദേശിച്ചത്) ie: ‘വര്‍ഷങ്ങള്‍ക്കു ശേഷം’
8* ഇന്ത്യയുടെ സമകാല രാഷ്ട്രീയപ്രതിസന്ധികള്‍.
9* കജാരിയ – home decor company.