
കെ.കെ. ശിവദാസ്
Published: 10 November 2025 വിവര്‍ത്തനകവിത
തൃഷ്ണാദർപ്പണം
ഗൗതം വെഗ്ഡ (ഗുജറാത്തി കവി)
വിവർത്തനം: കെ.കെ. ശിവദാസ്
(ഗുജറാത്തിൽ നിന്നുള്ള യുവ ഇംഗ്ലീഷ് കവിയാണ് ഗൗതം വെഗ്ഡ . ചിത്രകലയിലും രേഖാ ചിത്രണത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങൾ: ‘ കഴുകന്മാരും മറ്റു കവിതകളും ‘ (2018 ) ‘മാംസത്തിന്റെയും എല്ലുകളുടെയും ഒരു അസാധരണ കേസ് ‘ (20 19 )
വീട്ടിലേക്കു മടങ്ങുമ്പോൾ തകർന്നടിഞ്ഞിരുന്നു ഞാൻ .
കണ്ണാടി നിർവികാരവും ദൂർബ്ബലവുമായ ,മാറ്റമില്ലാത്ത ശവശരീരം വെളിപ്പെടുത്തി.
ഞാൻ വിഴുങ്ങിയിട്ടില്ല ഒരപരിചിതന്റെയും സ്പർശം.
എന്റെ ശിരസ്സു കെട്ടുപോയി നാവിടറിയിരുന്നു പാദം വിറച്ചിരുന്നു
ഓരോ ദിനവും ചിന്താശൂന്യതയോടെയും ശ്രദ്ധയില്ലാത്ത നടത്തയോടെയുംഞാൻ
എന്റെ കാമനകളെ മറച്ചുവെച്ചു.
എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അപ്രത്യക്ഷമായിരിക്കും.
അവൾ വാടിപ്പോകുന്ന ചെടിയെ വെള്ളമൊഴിച്ചും വളമിട്ടും സ്തുതിച്ചു കൊണ്ടിരുന്നു.
ചെടിയുടെ വേരിൽ ഒരിക്കലും വളം പിടിച്ചില്ല, സൂര്യവെളിച്ചം പോഷകമേകിയുമില്ല. അതിനുകിട്ടിയതെല്ലാം
കനത്ത ഇരുട്ടുംകല്ലുനിറഞ്ഞ നിലവും മാത്രം.
അവരെന്നെ കള എന്നു വിളിക്കുന്നു
വന്ധ്യവും നിഷ്ഫലവുമായത്. മുരടിച്ചതും നിലവാരമില്ലാത്തതുമായത്.
ഒരു നിഷ്കപടമായ അപരാഹ്നത്തിൽ അവളെ ഞാനൊന്നു രഹസ്യമായി നോക്കി. അവളെനിക്ക് ഒരു പാത്രം ഖരഫലങ്ങൾ നൽകി.
ചിരിക്കുമ്പോൾ നിന്നെ കൂടുതൽ അറപ്പുളവാക്കുന്നുവെന്ന് എന്റെ പെങ്ങൾ ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു.
അവളുടെ നോട്ടം നേരിടാനാകാതെ ഞാൻ ഒഴിഞ്ഞു മാറിയിരുന്നു.
എല്ലുകളെ മറയ്ക്കാൻ ശ്രമിക്കുമ്പോൾ നിരാളിയുടെകൈകൾ പോലെ എന്റെ മുട്ടുകൾക്ക് ആരെയും ഭയപ്പെടുത്താൻ കഴിയും.
ഞാൻ പതിവായി പുസ്തകത്തിൽ മുഴുകി അതായിരിക്കാം എന്റെ ബീഭത്സരൂപമൊളിപ്പിച്ചത്..
പുസ്തകച്ചട്ടയിൽ അവൾ തുറിച്ചുനോക്കി. പരിഭ്രമിച്ച എന്റെ മുഖം അവളെ ചെറു ചിരിയിലേക്ക് നയിച്ചു മറ്റുള്ളവരിൽ നിന്ന് ഭിന്നമായി നിഷ്കളങ്കവും സത്യസന്ധവുമായി അത് അവളുടെ മങ്ങിയ കവിളുകളിൽ പരന്നു.
പരിഹസിക്കപ്പെട്ടേക്കുമോ എന്ന ഭയത്തെ അവഗണിച്ച് ഞാനും ഒന്നു ചിരിച്ചു.
ഞാൻ അവളുടെ ശരീരം ശ്രദ്ധിക്കാതെ പിൻവലിഞ്ഞുനിന്നു.
വേഗം ചുരുണ്ടതും മൃദുവുമായ അവളുടെ മുടി തിരിച്ചറിഞ്ഞു.
നിറമാറും കുതികൊള്ളുന്ന തുടകളും .
ഊതവും നീലയുമായ ഞരമ്പുകളിലൂടെ രക്തം അതിവേഗം പ്രവഹിക്കാൻ നിർബ്ബന്ധിച്ചു. കുതിച്ചോടുന്നതായി , അതു
കുതിച്ചോടുന്നതായി എനിക്കു തോന്നി. സ്വപ്നങ്ങളും ഇഷ്ടങ്ങളും എന്നെ ഇക്കിളിപ്പെടുത്തി.
ഞാൻ ചിറികോട്ടി
എനിക്ക് ചില വാക്കുകൾ പറയണമായിരുന്നു. സത്യത്തിൽ ഞാൻ കുറച്ചൊക്കെ പറഞ്ഞു പക്ഷെ ശബ്ദം പുറത്തുവന്നില്ല ചുണ്ടുകൾ വിറയ്ക്കുക മാത്രം ചെയ്തു.
ഞാൻ കീഴടങ്ങുകയും വിടവാങ്ങുകയും ചെയ്തു.
മുമ്പേ സൂചിപ്പിച്ച കണ്ണാടിയെ
വീണ്ടും ഞാൻ നേരിട്ടു
ഇപ്പോൾ ഞാൻ അല്പം തിളങ്ങി.
കണ്ണുകൾ പ്രകാശിച്ചു; മുഖം വിടർന്നു ഉറ്റവരും ഉടയവരുമെല്ലാം തികഞ്ഞ അവിശ്വാസത്തിലായിരുന്നു.
എന്റെ പ്രവൃത്തികൾ ചടുലമായിട്ടുണ്ടായിരുന്നു വാക്കുകൾ ആയാസരഹിതവും.
എല്ലാം ഭംഗിയുള്ളതായി ചുമരുകൾ അലങ്കരിക്കപ്പെട്ടതായിഞാൻ കണ്ടു
ക്ലാസ്സ് മുറി എന്നെ സന്തോഷപൂർവ്വം സ്വീകരിക്കുന്നതായി, ഇടനാഴി കിണുങ്ങുന്നതായും .
അവൾ ഇപ്പോൾ എന്റെ ദൈനംദിനങ്ങളുടെ ഭാഗമായിട്ടുണ്ട്
ഞങ്ങൾ
വായനയിൽ , അവതരണങ്ങളിൽ ചർച്ചയിൽ ചങ്ങാത്തത്തിൽ ചിരിയിൽ, പങ്കു വയ്ക്കലിലും മുഴുകി
അവളെന്നെയറിഞ്ഞു; അംഗീകരിച്ചു.
എന്റെ ഗുണങ്ങൾ അഭിനന്ദിക്കപ്പെട്ടു ആദരിക്കപ്പെടാത്ത എന്റെ നോട്ടങ്ങൾക്കുമേലെ എന്റെ പുസ്തകങ്ങളെപ്പോലെ അവളെന്നെപ്പുണർന്നു .
ഞാനെന്റെ അസ്ഥികളെയും തൊലിയെയും മറന്നു.
ഞങ്ങളിപ്പോൾ സൂര്യനും സൂര്യകാന്തിയുമാണ് ഒന്നിച്ച് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നവർ
ദിനങ്ങൾ….
സത്യത്തിൽ മാസങ്ങൾ തന്നെ കടന്നുപോയി
അവരെന്നെ അംഗീകരിച്ചു പക്ഷെ ഭാഗികമായി.
എന്റെ തിളങ്ങുന്ന അസ്ഥികളിൽ വെറുപ്പ് പാർന്നു ഹയനകൾ ഹിംസ്രജന്തുക്കളോട് ചെയ്യുമ്പോലെഎല്ലുകൾ അവരെ അസ്വസ്ഥരാക്കി. അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന എല്ലുകളെ അവഗണിച്ചു. .എല്ലുകളുടെ
ബലമുറപ്പിച്ച് അവയെ മാംസത്തോട് സമമാക്കുകയും ചെയ്തു.
റ്റീച്ചർമാർ
ഞാനെന്താണ് പഠിക്കാനാഗ്രഹിക്കേണ്ടത്
ഞാൻ പഠിക്കാൻ നിർബ്ബന്ധിക്കപ്പെട്ടതെന്തായിരുന്നു.
റ്റീച്ചർമാർ എവിടെയുമുണ്ട്
ഞാൻ ബ്ലാക്ക്ഹോൾ പഠിക്കാനാഗ്രഹിച്ചു.
മാൻഹോളാണ്എനിക്കു ലഭിച്ചത്.
ഞാൻ ശരീരശാസ്ത്രം
പഠിക്കാനാഗ്രഹിച്ചു. തൊലി പൊളിക്കാനും പണ്ടമെടുക്കാനും ചത്ത മാടിനെയാണ് എനിക്ക് കിട്ടിയത്
ഞാൻ സാമൂഹ്യശാസ്ത്രം പഠിക്കാനാഗ്രഹിച്ചു. പകരം നൂറ്റാണ്ടുകളോളം എനിക്ക് ഊരുവിലക്കപ്പെട്ടു.
ഞാൻ ഭൂമിശാസ്ത്രം പഠിക്കാനാഗ്രഹിച്ചു. പകരം ശവക്കുഴിയിൽ പോലും എനിക്ക് ഒരിഞ്ചു ഭൂമി ലഭിച്ചില്ല.
ഞാൻഹൈഡ്രോ സയൻസ് പഠിക്കാനാഗ്രഹിച്ചു. പകരം എന്റെ കണ്മുമ്പിൽ വെച്ച് എന്റെ അമ്മയ്ക്ക് കുടിക്കാൻ മൂത്രം നൽകപ്പെട്ടു.
ഞാൻമൈക്രോ ബയോളജി പഠിക്കാനാഗ്രഹിച്ചു പകരം എനിക്ക് മനുഷ്യ മലവും അളിഞ്ഞ ശവങ്ങളും കിട്ടി.
ഞാൻ ഭാഷ പഠിക്കാനാഗ്രഹിച്ചു പകരം എനിക്ക് കരിക്കട്ട കിട്ടി.
ഇപ്പോൾ ഞാനെഴുതാൻ: എഴുതാനാഗ്രഹിക്കുന്നു പക്ഷേ പേജുകൾ ചരിത്രത്തിന്റെ ഭാരം താങ്ങാനാവാതെ പൊട്ടുന്നു. മഷിതണുത്തുറഞ്ഞും പോയിട്ടുണ്ട്.
ഞാൻ ധാരാളം പഠിച്ചു പക്ഷെ ഞാനൊരിക്കലും റ്റീച്ചറാകാൻ ആഗ്രഹിക്കുന്നില്ല.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.
