സിന്ദൂരപ്പൊട്ട് ഒലിച്ചിറങ്ങുന്ന നേരത്ത്, അവളെ കാമിക്കാൻ കാത്തിരിക്കുന്ന മനുഷ്യരുണ്ട്
അവളൊരു സ്വപ്നമാണ് അറ്റം കാണാത്തത്ര ആഴത്തിലുള്ളയൊരു സ്വപ്നം.
നേർത്ത തലോടലുമായി തീരത്തോടടുക്കുന്ന തിരമാല അതിന്റെ അറ്റങ്ങളിൽ എവിടെയോ ഒരു ഗർഭപാത്രത്തിന്റെയാഴം
ഓരോ ഋതുവിലും അവളോരോ ഭാവമണിയും പ്രണയവും വിരഹവും മാറിമാറി കലമ്പുമവളിൽ
പരന്നൊഴുകുന്ന വാർ മുടിയും കണ്ണിലെ കാന്തികതയും വടിവൊത്ത മെയ്യിൽ വശ്യത നിറയ്ക്കുന്നു ആ വശ്യതയുടെ അറ്റം തേടിയ യാത്രയിൽ നീലിമ എന്നിലും പടർന്നു പ്രണയത്തിന്റെ, സ്നേഹത്തിന്റെ, നീലയാഴം ഇന്നെന്നിലും…
Wonderful 🤍
🤍
Super
നന്നായിട്ടുണ്ട്
Nice