റബീഹ ഷബീർ

Published: 10 June 2025 കവിത

മൂന്നാംപക്കം

ചുവന്നുചുവന്ന്
അവളേക്കാൾചുവന്ന്
സ്വർണ്ണനിറമുള്ള സായന്തനം.
മെലിഞ്ഞുമെലിഞ്ഞ്
അവളേക്കാൾമെലിഞ്ഞ്
ഉരുകിയൊഴുകുന്നപുഴ.

മണൽപരപ്പിൽ
ഉണങ്ങിപ്പോയൊരു
കൊതുമ്പുവഞ്ചി.
ജലപ്പരപ്പിൽ അവളുടെ
നോവുകൾ തൂവിപ്പോയ
കനൽപാടുകൾ.

ആകാശത്തിലേതോ
ചിത്രകാരൻകുടഞ്ഞിട്ട
കറുത്തമഷിയുടെ ചിറകൊച്ച .
നീണ്ടുവളർന്ന പച്ചപ്പുല്ലിൽ
പറന്നിറങ്ങിയ മേഘത്തുണ്ട്.

അഴിഞ്ഞുലഞ്ഞമുടിയിഴകളിൽ
കാറ്റുപടരുന്നു.
പീലിത്തുമ്പിലെ നീർത്തുള്ളിയിൽ
സൂര്യനൊളിക്കുന്നു.
നനഞ്ഞുനനഞ്ഞ് പുഴയുടെയുടലിൽ
കണ്ണീർ ഉപ്പുകലർത്തുന്നു.

ഇഴഞ്ഞിഴഞ്ഞൊരു
നാഗംപോലെ സ്വർണ്ണനിറമുള്ള
പടംപൊഴിക്കുന്ന വാനം.
കനത്തുകനത്ത് അവളേക്കാൾ
കനത്തുപോകുന്നരാവ്.

ഇരുണ്ട പുഴയുടെ കൈപിടിച്ച്
കടലുകാണാൻ പോകുന്നവൾ
മൂന്നാംപക്കം
തിരിച്ചുവരാമെന്നൊരു ദൂത്
കാറ്റിന് കൈമാറുന്നു!

റബീഹ ഷബീർ

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

3 1 vote
Rating
guest
6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ali hyder chirakkal
Ali hyder chirakkal
1 month ago

ഏറെ ഇഷ്ടപ്പെട്ട
എഴുത്തുകാരി റബീഹാ ഷബീറിന്റെ
മൂന്നാം പക്കം കവിത വായിച്ചു 🥰
അതി മനോഹര വരികൾ
ഭാവനകളുടെ നിറകുടം തുളുമ്പുന്നു…
സന്തോഷം, അഭിനന്ദനങ്ങൾ 🌺🌺🌺🌺

Rabeeha shabeer
Rabeeha shabeer
Reply to  Ali hyder chirakkal
1 month ago

ഒരുപാട് സന്തോഷം, സ്നേഹം 🥰

Harilal Puthenparambil
Harilal Puthenparambil
1 month ago

ഹൃദ്യം മനോഹരം❤️
ആശംസകൾ

Rabeeha shabeer
Rabeeha shabeer
Reply to  Harilal Puthenparambil
1 month ago

സ്നേഹം 🥰

Bava pandikkad
Bava pandikkad
1 month ago

മനോഹo അതിമനോഹരം…കവിതകളുടെ പ്രകാശo അതിലെ വാക്കുകൾ തന്നെ യാണ് അത് എഴുതി ഉണ്ടാക്കുന്ന പ്രിയ കവി റബീഹ ഷബീർ പ്രകാശ ത്തിന്റെ വക്താവാണ്…. നിങ്ങളുടെ എല്ലാ കവിതകളും ഒരുപാട് ഇഷ്ടമാണ്…..

Bava pandikkad
Bava pandikkad
1 month ago

ഇവരുടെ കവിതങ്ങൾക് ♥️ എന്തൊരു പ്രകാശമാണ്.. Ilike it this poem

6
0
Would love your thoughts, please comment.x
()
x