ജി.എസ്.അനീഷ്

Published: 10 July 2026 കവിത

ചിറ്റാറിൻ തീരത്ത്

മഴ തോരുമീ മണലിൻ നനുപ്പിൽ
എത്ര നാളായിരുൾമൂടിയിരുപ്പു ഞാൻ
പണ്ടീ മണൽ ചിറ്റാറായൊഴുകുമ്പോൾ
തമ്മിലലിഞ്ഞു ജിവിതംപോലെ നാം

അന്നുനാം നീന്തിത്തുടിച്ച ചിറ്റാറിൽ
നീർത്തുമ്പികൾ മെല്ലെ മറഞ്ഞു പോയ്
അന്നു നാം കെട്ടി മുകർന്ന മുടിപ്പായലിൽ
ചുറ്റിയ ഗന്ധക വള്ളികൾ എങ്ങ് പോയ്

എൻ കണ്ണിൽ നിരന്ന നിൻ രശ്മികൾ
പൊട്ടിച്ചെറിഞ്ഞു ചുറ്റിലും പരക്കവെ
പ്രേമച്ചുണ്ടുകൾ കൊത്തി മറന്നു
മറന്നില്ല കാലം പിരിക്കുവാൻ നമ്മെ

ശിഷ്ടകാലം മൃത ജിവിതമെങ്കിലും
കാമിനീ നിന്നെ ഞാനെന്നുമേ പ്രേമിപ്പൂ
പ്രേമമല്ലാതെന്തുണ്ട് ഭൂമിയിൽ
പ്രേമമില്ലോത്തോർ എന്നോ മരിച്ചവർ.

ജി.എസ്.അനീഷ്

നവംബർ വില്ല, പൊറ്റയം വിള, പനച്ചമൂട് . പി. ഒ, തിരുവനന്തപുരം, പിൻ 695 5505, 8547224637, aneeshthekketh@gmail.com3

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x