ജി.എസ്.അനീഷ് Published: 10 July 2026 കവിത ചിറ്റാറിൻ തീരത്ത് മഴ തോരുമീ മണലിൻ നനുപ്പിൽ എത്ര നാളായിരുൾമൂടിയിരുപ്പു ഞാൻ പണ്ടീ മണൽ ചിറ്റാറായൊഴുകുമ്പോൾതമ്മിലലിഞ്ഞു ജിവിതംപോലെ നാംഅന്നുനാം നീന്തിത്തുടിച്ച ചിറ്റാറിൽനീർത്തുമ്പികൾ മെല്ലെ മറഞ്ഞു പോയ് അന്നു നാം കെട്ടി മുകർന്ന മുടിപ്പായലിൽ ചുറ്റിയ ഗന്ധക വള്ളികൾ എങ്ങ് പോയ്എൻ കണ്ണിൽ നിരന്ന നിൻ രശ്മികൾ പൊട്ടിച്ചെറിഞ്ഞു ചുറ്റിലും പരക്കവെ പ്രേമച്ചുണ്ടുകൾ കൊത്തി മറന്നു മറന്നില്ല കാലം പിരിക്കുവാൻ നമ്മെശിഷ്ടകാലം മൃത ജിവിതമെങ്കിലും കാമിനീ നിന്നെ ഞാനെന്നുമേ പ്രേമിപ്പൂ പ്രേമമല്ലാതെന്തുണ്ട് ഭൂമിയിൽ പ്രേമമില്ലോത്തോർ എന്നോ മരിച്ചവർ. ജി.എസ്.അനീഷ്നവംബർ വില്ല, പൊറ്റയം വിള, പനച്ചമൂട് . പി. ഒ, തിരുവനന്തപുരം, പിൻ 695 5505, 8547224637, aneeshthekketh@gmail.com3 Share