ഷൂബ. കെ. എസ്.

Published: 10 august 2026 കവിതാവായന പരമ്പര

കലാകാരൻ/Artist

Madhu R.

ഇന്ത്യൻ ഇംഗ്ലീഷ് കവിത:വിവർത്തനം, വായന

പ്രിയങ്ക അരവിന്ദ്

വീഡിയോ ലിങ്ക്:https://youtu.be/uR69ZZt4gMk?si=W1dK9D6-BRgdfvtM

അത്രയൊന്നും പ്രാധാന്യമുള്ള

ഒരാളല്ലാത്തതിൽ

എനിയ്ക്കൊട്ടും പരിഭവമില്ല.

എന്തെങ്കിലും പറ്റുന്നതുവരെ

അമ്മയുടെ വില

കുഞ്ഞറിയുന്നില്ലല്ലോ?

വെറുതെയെങ്കിലും

അമ്മയുടെ അടുത്തേക്ക്

ഓടി വരാറില്ലല്ലോ

ആഡംബരമായ

വിരുന്നിനെത്തുമ്പോൾ

വെള്ളത്തെക്കുറിച്ച്

ആദ്യമാരും ചിന്തിക്കാറില്ല,

തൊണ്ടയിൽ ഭക്ഷണം തടയുന്നതു വരെ.

അത്രയൊന്നും പ്രാധാന്യമുള്ള

ഒരാളല്ലാത്തതിൽ

എനിയ്ക്കൊട്ടും പരിഭവമില്ല.

കാരണം, എനിയ്ക്കറിയാം

എല്ലാം നാനാവിധമാകുമ്പോൾ,

മറ്റൊന്നും തുണയാകാതിരിക്കുമ്പോൾ,

നീ എന്നെ തേടി വരുമെന്ന്.

അനിവാര്യമാവുന്നതുവരെ

കല അത്ര പ്രാധാന്യമുള്ളതല്ല.

 

 Artist

 

I don’t mind

being the non-essential.

Even a child takes

It’s mother for granted.

It does not run back

to it’s mother until it’s hurt.

Nobody first thinks of water

when they arrive

at an exquisite finner party,

until they arr choking.

I don’t mind

being the non-essential

knowing you will come looking

when things are broken

and nothing else works.

Art is non-essential

Until it is not.

 

Madhu R.

പ്രിയങ്ക അരവിന്ദ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x