കെ.കെ. ശിവദാസ്

Published: 05 April 2026 വിവര്‍ത്തനകവിത

അന്തി

ബസുദേവ് സുനാനി

വിവ: കെ.കെ.ശിവദാസ്

സൂര്യൻ എത്ര സ്ത്രീത്വമുള്ളതാണ്
അതിന്റെ മയ്യെഴുതിയ കണ്ണുകളിൽ ലോകം ഇരുളുന്നു.

ഗ്രാമത്തിന്റെ പ്രാന്തത്തിലുള്ള ഒരു വീട്ടിലേക്ക് വാറ്റുകടക്കാരൻ കുറുക്കനെപ്പോലെ
ഒളിച്ചുകേറുന്നു

അതേ സമയത്ത്
ഗംഗയും യമുനയും സരസ്വതിയും അടുത്തുള്ള വയലിലേക്ക് നെഞ്ചൊപ്പമുള്ള വെള്ളത്തിന്റെ സ്നേഹമൊന്തകളുമായി വെളിക്കിറങ്ങാൻ
പോകുന്നു

ഇലകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഈച്ചകൾക്കൊപ്പം ഇരുട്ടുവരുന്നതെങ്ങനെയെന്ന് ഇപ്പോൾ എല്ലാവരും മറന്നുപോയിട്ടുണ്ട്

അവർ മറന്നിട്ടുണ്ട് രഹസ്യപ്രേമം,
വാറ്റുകടക്കാരന്റെ ധോത്തിയിലെ വില കുറഞ്ഞ പെർഫ്യൂമിന്റെ വാട

ഇപ്പോൾ നെറ്റിയിൽ സിന്ദൂരമണിഞ്ഞ്
ഗംഗയും യമുനയും സരസ്വതിയും നിരാശയോടെ അവരുടെ തൊഴിലിനിറങ്ങുന്നു

സത്യത്തിൽ ഇരുട്ടിനെ ഭയപ്പെടുന്നില്ലെങ്കിൽ
ഒരാൾ എന്തിന് പ്രാർത്ഥിക്കണം

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Rajan M
Rajan M
1 month ago

നല്ല കവിത

1
0
Would love your thoughts, please comment.x
()
x