ഡോക്ടർ സി എൻ

Published: 10 March 2026 കവിത

വഴിയറിയാതെ

ആരോടാണ് പുഴകൾ
വഴിചോദിക്കെണ്ടത്
മലകളോടൊ മരങ്ങളോടൊ
പാറക്കെട്ടുകളോടൊ
വഴി അറിയാതെ ഒഴുകിയ
പുഴകളാണോ
ചെങ്കുത്തായ മലകളുടെ
അടിത്തട്ടിൽ വീണ് ചിതറിയത്

ആരോടാണ് കുട്ടികൾ
വഴിചോദിക്കെണ്ടത്
അച്ചനോടൊ മുനിയോടൊ
മുല്ലാക്കയോടൊ
വഴി അറിയാതെ ഓടിയ
മക്കളാണോ
ചെങ്കുത്തായ മലകളുടെ
അടിത്തട്ടിൽ വീണ് ചിതറിയത്

ഡോക്ടർ സി എൻ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x