രേവതി എരിമയൂർPublished: 10 June 2026 കവിത വാല് ആദ്യമെന്റെ ചെവികൾ ചുട്ടുപഴുത്തു.വേദനയുടെ ചൂട്,കർണ്ണപടത്തോളമാഴ്ന്നിറങ്ങി.‘കേൾക്കാൻ പാടില്ലാത്തവ’യ്ക്ക് കാതു കൂർപ്പിച്ചതിൻ ഫലം.നാവിറങ്ങിപ്പോവാത്തത്തിനാൽ നാലാള് കേൾക്കെ നേര് പറഞ്ഞു.അവരെന്റെ നാവു പിഴുതെടുത്തു.വാലിന്റെയറ്റത്ത് ഹാരമണിഞ്ഞ വാനരന്മാരെന്നെയാക്രമിച്ചു.കൂട്ടം ചേർന്നാട്ടിയകറ്റി.ഞാനെന്റെ പുറകിലേക്ക് നോക്കി.എനിക്ക് വാലില്ലായിരുന്നു.എന്റെ വാലു മുറിഞ്ഞതാണോ!?മുറിച്ചതാണോ!?ഞാനൊരു വാലില്ലാത്തവനാണോ!?കാതില്ലാത്തതിന്റെ,നാവില്ലാത്തതിന്റെ,ദുഃഖം,വാലു തിരഞ്ഞപ്പോൾഞാൻ മറന്നുവോ!?നീണ്ട വഴിയുടെ അറ്റത്തു നിന്നും ചൂട്ടു വെളിച്ചങ്ങൾ അരിച്ചുവന്നു.കണ്ണിൽ ചൂട് പടർന്നു.പിഴുതെടുത്ത നാവുകളും പാതി വെന്ത കാതുകളുംഅധികം വൈകാതെ പകരം ചോദിക്കും.ഞാനെന്റെ കണ്ണുകൾ തുറന്നു വച്ചു. രേവതി എരിമയൂർRESEARCH SCHOLAR, GOVT ARTS AND SCIENCE COLEGE, MEENCHANDA, CALICUT 7902306803 Share
👏👏👏
🩷