
പ്രിയങ്ക അരവിന്ദ്
Published: 10 october 2026 കവിതാവായന പരമ്പര
പപ്പായ
ശംഭു രാമചന്ദ്രൻ
ഇന്ത്യൻ ഇംഗ്ലീഷ് കവിത:വിവർത്തനം, വായന
പ്രിയങ്ക അരവിന്ദ്
വീഡിയോ ലിങ്ക്: https://www.youtube.com/watch?v=bpjo88j-LRg
വളർന്നു വലുതാകവേ
പപ്പായ കാത്തുവയ്ക്കുന്നുണ്ട്,
പഴങ്ങളും ഇലകളും
ഒരിക്കൽ തഴച്ചു നിന്ന തായ്ത്തടിയിലെ ക്ഷതങ്ങളുടെ നാൾവഴി.
ചില മുറിവുകൾ
ഒരിക്കലും മായില്ലെന്നും,
അവയെപ്പറ്റി മാത്രം
വേവലാതിപ്പെടാൻ, ജീവിതമെത്രയോ
ഹ്രസ്വമാണെന്നും, അതിനറിയാം.
അതിന്റെ കൈപ്പത്തിയിലകളിലൊന്ന്
നിങ്ങൾ ഒടിച്ചിടുമ്പോൾ, അതൊരല്പം
പാൽക്കണ്ണീരു പൊഴിച്ചേക്കാം,
എന്നാൽ അതേ നഷ്ടത്തെയോർത്ത്
വീണ്ടുമൊരിക്കൽ കൂടി
അത് വിലപിക്കുന്നത്
നിങ്ങൾക്കു കാണാനാകില്ല.
ഓരോ മുറിപ്പാടു വീഴുമ്പോഴും
ഉൾബലത്തിന്റെ നിശ്ശബ്ദപ്രകടനമായി
അതിന്റെ ലോലമായ തായ്ത്തടി ഉയർന്നുപൊങ്ങുന്നുണ്ട്.
ക്ഷമയോടെ കാത്തിരിക്കാനും,
തന്റേതായൊരിടം കണ്ടെത്താനും
പപ്പായയ്ക്കാകുമായിരുന്നില്ലെങ്കിൽ ,
അതിജീവനത്തിന്റെ കറുത്ത വിത്തുകൾ
നിറഞ്ഞ ഈ കനത്ത പഴങ്ങളാൽ,
തന്റെ യൗവനത്തിൽ, അതിങ്ങനെ കിരീടമണിയുമായിരുന്നില്ല.
Papaya
Sambhu Ramachandran
The papaya, in growing up,
preserves the chronology
of scars on the lower trunk
where fruits and leaves once were.
It knows that certain wounds
always remain and that life
is too ridiculously short
to be obsessing over them.
If you pluck one of its palmate leaves,
it’ll vent its milky tears,
but you cannot find the papaya
crying effusively for the same loss again.
Every time a scar appears,
the trunk, though frail, rises above it,
in a mute display of courage.
Unless the papaya were patient

