ഹലീല്‍

Published: 10 April 2025 കവിത

സസ്യജാതി

ഇലമുളച്ചി ശൂദ്രയാണ്.
വിത്തിൽ നിന്നും ജനിക്കുന്നവർ ദൈവമുഖത്തു നിന്ന് ജനിച്ചവരെ പോലെ
പവിത്രരും വരേണ്യരുമാണ്.

അനീതിയുടെ മണ്ണുകൊണ്ട്
നിർമ്മിക്കപ്പെട്ടയാളാണ് ദൈവം.
ഉന്നതമായ ശിരസ്സും
പതിതമായ കാലുകളുമുള്ളയാൾ.

അതേ ദൈവത്തിൻറെ
പാദാരവിന്ദങ്ങൾ
ശിരസ്സിലേറ്റരുത് നീ.
ദൈവശിരസ്സു തന്നെ
സ്വന്തം ശിരസ്സിലേറ്റൂ.
ശൂദ്രരരെ ജനിപ്പിച്ച
പാദങ്ങളെന്തിന്
ശിരസ്സിൽ വയ്ക്കണം?

ദൈവത്തിൻറെ ശിരസ്സ്
സ്വന്തം പാദാരവിന്ദങ്ങളെ പരിഹസിക്കുന്നതും
അങ്ങനെയൊക്കെയാകുമോ?

ഏഭ്യൻ,
മ്ലേച്ഛൻ…..

ഹലീല്‍

അസിസ്റ്റന്റ് പ്രൊഫസര്‍, ആര്‍.എല്‍.വി ഗവണ്‍മെന്റ് കോളേജ് , തൃപ്പുണിത്തുറ.

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x